വ്യത്യസ്ത ചിന്തയില്‍ കന്യാമറിയവും യേശുവും പുഞ്ചിരിച്ചു; നവ്യ ഡേവിയുടെ ചിത്രം വൈറല്‍

കന്യക മറിയവും യേശുവും ചിരിച്ചിട്ടില്ലെന്ന് വേദപുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പുതിയൊരു ചിന്തയില്‍ നിന്നാണ് ചിത്രം രൂപം കൊണ്ടതെന്നും നവ്യ പറയുന്നു.

വ്യത്യസ്ത ചിന്തയില്‍ കന്യാമറിയവും യേശുവും പുഞ്ചിരിച്ചു; നവ്യ ഡേവിയുടെ ചിത്രം വൈറല്‍

ചിരിക്കുന്ന കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം വരച്ച് തൃശൂര്‍ സ്വദേശിനി നവ്യ ഡേവി. കത്തോലിക്ക സഭയുടെ മിഷന്‍ ഞായര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സമാഹരണത്തിനായി വില്‍പ്പന നടത്താനാണ് നവ്യ ചിത്രം വരച്ചത്. കന്യക മറിയവും യേശുവും ചിരിച്ചിട്ടില്ലെന്ന് വേദപുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പുതിയൊരു ചിന്തയില്‍ നിന്നാണ് ചിത്രം രൂപം കൊണ്ടതെന്നും നവ്യ പറയുന്നു. ചെന്നൈയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ത്ഥിനിയാണ് നവ്യ.പഠനസംബന്ധമായി ചിത്രകല ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ നവ്യ കൂടുതലായും വരച്ചിട്ടുള്ളത് ഫാഷന്‍ ഇല്ലുസ്ട്രേഷന്‍സാണ്. ഇത്തരമൊരു ശ്രമം ആദ്യമായിട്ടാണെന്ന് നവ്യ പറഞ്ഞു. മുഖ്യധാരയിലേക്ക് കടന്നുവരാന്‍ സാധിക്കാതെ കലാകാരന്മാര്‍ക്ക് ഇത്തരം വേറിട്ട സൃഷ്ട്ടികള്‍ ഒരു പ്രചോദനമാവുകയാണെങ്കില്‍ അത് തന്നെ സന്തോഷിപ്പിക്കുന്നെന്നും നവ്യ നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>