ടോണി സ്‌റ്റെലിഷാണ്, ബോളിവുഡിനെ ത്രസിപ്പിച്ച് പൃഥ്വിരാജ്: നാം ശബാനയുടെ പുതിയ ട്രെയിലര്‍ എത്തി

ബോളിവുഡിന്റെ മനം കവരാന്‍ രാജുവിന്റെ വില്ലന്‍ വേഷം. നാം ശബാനയുടെ ട്രെയിലര്‍

ടോണി സ്‌റ്റെലിഷാണ്, ബോളിവുഡിനെ ത്രസിപ്പിച്ച് പൃഥ്വിരാജ്:  നാം ശബാനയുടെ പുതിയ ട്രെയിലര്‍ എത്തി

മലയാളത്തിന്റെയും തമിഴകത്തിന്റെയും ഹൃദയം കവര്‍ന്ന പൃഥ്വിയുടെ ബോളിവുഡ് ചിത്രം നാം ശബാനയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. വില്ലനായാണ് ഈ തവണ പൃഥ്വി എത്തുക. അധോലോകനായകനായ ടോണി എന്ന് കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്സി പന്നുവാണ് ചിത്രത്തില്‍ ശബാനയായി എത്തുന്നത്. അക്ഷയ്കുമാര്‍, അനുപംഖേര്‍, മനോജ് വാജ്പേയി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രമായി എത്തുന്നു.


ശബാന എന്ന് സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്റ് ആയി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബേബി എന്ന ചിത്രത്തിലെ തപ്സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ശബാനയില്‍ പറയുന്നത്. ട്രെയിലറില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന രംഗങ്ങളാണ് തപ്സിക്കൊപ്പം പൃഥ്വിയുടെത്. അയ്യ, ഔറംഗസേബ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് നാം ശബാന. ശിവം നായര്‍ ആണ് സംവിധാനം. ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍ എത്തും.