എന്റെ പേര് കേരള, വയസ്സ് എട്ട്: ക്രാമറും ബ്രെന്നയും മകളിലൂടെ കേരളത്തെ പ്രണയിക്കുന്നു

കേരളത്തിനോടുള്ള പ്രേമം കാരണം തന്നെയാണ് അവര്‍ മകള്‍ക്ക് കേരള എന്ന് പേരിട്ടത്. 2006 ലാണ് ചാള്‍സും ബ്രെന്നയും ആദ്യമായി കേരളത്തില്‍ വരുന്നത്. അന്ന് അവര്‍ വിവാഹിതരല്ലായിരുന്നു. കേരളത്തിന്റെ സംസ്‌കാരവും പ്രകൃതിഭംഗിയുമെല്ലാം അവരെ വല്ലാതെ ആകര്‍ഷിച്ചു.

എന്റെ പേര് കേരള, വയസ്സ് എട്ട്: ക്രാമറും ബ്രെന്നയും മകളിലൂടെ കേരളത്തെ പ്രണയിക്കുന്നു

അമേരിക്കക്കാരായ ചാള്‍സ് ക്രാമറിനും ഭാര്യ ബ്രെന്നയ്ക്കും കേരളമെന്നാല്‍ പ്രിയപ്പെട്ടതാണ്. എന്താണെന്നോ, അവരുടെ എട്ടു വയസ്സുകാരി മകളുടെ പേര് കേരള എന്നാണ്.

കേരളത്തിനോടുള്ള പ്രേമം കാരണം തന്നെയാണ് അവര്‍ മകള്‍ക്ക് കേരള എന്നു പേരിട്ടത്. 2006 ലാണു ചാള്‍സും ബ്രെന്നയും ആദ്യമായി കേരളത്തില്‍ വരുന്നത്. അന്ന് അവര്‍ വിവാഹിതരല്ലായിരുന്നു. കേരളത്തിന്റെ സംസ്‌കാരവും പ്രകൃതിഭംഗിയുമെല്ലാം അവരെ വല്ലാതെ ആകര്‍ഷിച്ചു.

'കേരളത്തിലെ മലകളും കായലുകളും ബാക്ക് വാട്ടറും എല്ലാം ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞു. കേരളത്തിനെക്കുറിച്ച് ഒരു കവിത പോലും ഞാന്‍ എഴുതി. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിന് ഈ മനോഹരമായ സ്ഥലത്തിന്റെ പേരിടണമെന്ന് അന്നേ തീരുമാനിച്ചു,' ചാള്‍സ് പറഞ്ഞു.

അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം അവര്‍ വിവാഹിതരായി. ആദ്യത്തെ കുഞ്ഞിനു കേരള എന്നു പേരിടുകയും ചെയ്തു. ലോസ് ഏഞ്ചലസില്‍ വളരുന്ന കേരളയാണവള്‍ ഇപ്പോള്‍.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കേരളം സന്ദര്‍ശിക്കുമ്പോള്‍ കേരളയ്ക്ക് ഒരു കുഞ്ഞനുജന്‍ കൂടിയുണ്ട്.