മോഹൻലാൽ പാടിയ ആ പാട്ട് ദേ....ദ്ദിദാണ്

കവിയൂർ പൊന്നമ്മയിൽ നിന്നും മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാർഡ് ഏറ്റു വാങ്ങിയ സന്തോഷം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ട്രോളർമാരുടെ കമന്റുകളും എത്തി.

മോഹൻലാൽ പാടിയ ആ പാട്ട് ദേ....ദ്ദിദാണ്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്‍' എന്ന ചിത്രത്തിന് വേണ്ടി പ്രഭാ വര്‍മ്മ രചിച്ച് എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ 'ഏന്‍ ഒരുവന്‍ മുടിയഴിച്ചിങ്ങാടണ്' എന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലാണ്.

മികച്ച സെലിബ്രിറ്റി ഗായകനുള്ള 'റെഡ് എഫ് എം അവാർഡ്' കവിയൂർ പൊന്നമ്മയിൽ നിന്നും ഏറ്റു വാങ്ങിയ സന്തോഷം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചിരുന്നു.

പാട്ടിന്‍റെ വരികള്‍


എന്‍ ഒരുവന്‍ മുടിയഴിച്ചിങ്ങാടണ്,

കാരിരുമ്പ് കരിമ്പനയായി ആടണ്...

കാറ്റു കണക്കേനെ തൊട്ടു പാടടീ...

നീറ്റ് കരിമേഘ പെണ്ണായി ആടടി...


ഏനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്,

കാരിരുമ്പ് കരിമ്പനയായി ആടണ്...

കാറ്റു കണക്കേനെ തൊട്ടു പാടടീ...

നീറ്റ് കരിമേഘ പെണ്ണായി ആടടി...


വിത്ത് മൊളയാത്ത നാട് നാടല്ല

ചൊട്ട വിടരാത്ത തെങ്ങ് തെങ്ങല്ല,


ചന്തിരനല്ലാത്ത രാവ് രാവല്ല,

വീട് വിട്ടു നാടും വിട്ടു പോരെടി....


മാരണം ചെയ്തൊര് ദൂരെ പായണ്

തോരണമിങ്ങാരു വന്നു തൂക്കണ്


ജീരക ചെമ്പാവ് ഞാറു നോക്കണ്

ചേലണിഞ്ഞു നീ പതിയെ പൂക്കണ്


പച്ച പൊടിയാത്ത മണ്ണ് മണ്ണല്ല

കച്ചയുലാത്ത പെണ്ണ് പെണ്ണല്ല


കുട്ടി കരയാത്ത വീട് വീടല്ല,

കൂട് വിട്ടു കൂട്ടം വിട്ടു പോരെടി...


പാട്ടിലേത് മരനീരിന്‍ ചുഴലിയോ

നീട്ടിയത് പനനൊങ്കിന്‍ ലഹരിയോ


തെന്മലയും വനമലയും ചോക്കണ്

ചോലമരമായും നീയും കായ്ക്കണ്‌


ഏനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്,

കാരിരുമ്പ് കരിമ്പനയായി ആടണ്...

കാറ്റു കണക്കേനെ തൊട്ടു പാടടീ...

നീറ്റ് കരിമേഘ പെണ്ണായി ആടടി...