ബോബ് മാർലിയുടെ ജന്മദിനം; ആഘോഷത്തിനൊരുങ്ങി കൊച്ചി

ആർട്ട്, സെമിനാർ, പെർഫോമൻസ്, സംഗീതം, സാഹിത്യം, ഡോക്യുമെന്ററി തുടങ്ങിയവ ഉൾപ്പെടുന്ന ദ്വിദിന ആഘോഷ പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്.

ബോബ് മാർലിയുടെ ജന്മദിനം; ആഘോഷത്തിനൊരുങ്ങി കൊച്ചി

ലോക പ്രശസ്‌ത റെഗ്ഗെ സംഗീതജ്ഞൻ ബോബ് മാർലിയുടെ എഴുപത്തിമൂന്നാം ജന്മദിനം പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. ഒരു സ്നേഹം; ഒരു ലോകം എന്ന സന്ദേശമുയർത്തിക്കൊണ്ട് 'BOM BOLO BOB MARLEY 2018' എന്ന പരിപാടി ഫെബ്രുവരി 05, 06 തീയതികളിൽ ഫോർട്ട് കൊച്ചി, മഹാത്മാഗാന്ധി ബീച്ചിലുള്ള കോമ്രേഡ് ഷഫീഖ് അമരാവതി സ്ക്വയറിൽ വെച്ച് നടക്കുമെന്ന് പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിന്റെ ചെയർമാൻ ഡെസ്‌മോണ്‍ ഫോർട്ട് കൊച്ചിൻ പറഞ്ഞു.

ആർട്ട്, സെമിനാർ, പെർഫോമൻസ്, സംഗീതം, സാഹിത്യം, ഡോക്യുമെന്ററി തുടങ്ങിയവ ഉൾപ്പെടുന്ന ദ്വിദിന ആഘോഷ പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്. 2009 മുതലാണ് ബോബ് മാർലി അനുസ്മരണം കൊച്ചിയിൽ സംഘടിപ്പിക്കാൻ തുടങ്ങിയത്. അസഹിഷ്ണുതയ്ക്കെതിരെ റെഗ്ഗെ സംഗീതത്തിലൂടെ പ്രതികരിച്ച, തുല്യതയ്ക്കു വേണ്ടി സാമ്രാജ്യത്വത്തിനെതിരെ പോരാടിയ വിപ്ലവഗായകനായിരുന്നു മാർലി. തലമുറകൾ വ്യത്യാസമില്ലാതെ പ്രായഭേദ മെന്യേ നെഞ്ചിലേറ്റിയ ഗായകനായിരുന്നു മാർലി. അധ:സ്ഥിതരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും മോചനത്തിനായി ഈ ഇരുണ്ട കാലത്തും ബോബ് മാർലിയെ നെഞ്ചിലേറ്റുന്ന, അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുകയും പാടുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെയുണ്ട്.

Read More >>