'​ഗൂമർ ഡാൻസ് ഒാൺ എെസ്'; മയൂരിയുടെ സ്കേറ്റ് നൃത്തം വെെറൽ

ഈ പട്ടികയിൽ ഏറ്റവും പുതിയതായി മയൂരി ഭണ്ഡാരിയുടെ ​ഗൂമർ നൃത്തമാണ് ഇടംപിടിച്ചിരിക്കുന്നത്. വ്യത്യസ്തമായി രീതിയിലാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. സ്കേറ്റിങ് ചാമ്പ്യനാണ് മയൂരി. ​

​ഗൂമർ ഡാൻസ് ഒാൺ എെസ്;  മയൂരിയുടെ സ്കേറ്റ് നൃത്തം വെെറൽ

ജനുവരി 25 ന് തീയേറ്ററുകളിലെത്തിയ സഞ്ജയ് ലീല ബൻസാലിയുടെ പദ്മവത്, ബോക്സോഫിസിൽ വൻ ഹിറ്റായി തുടരുകയാണ്. ദീപിക പദുകോൺ തകർത്താടി അഭിനയിച്ച ഗൂമർ ഇതിനകം തന്നെ 2018 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു. അപർണ യാദവിന്റെ നൃത്തം മുതൽ ഗൂമറില് എൻബിഎ പ്രകടനങ്ങളിലൂടെ പാട്ട് എല്ലായിടത്തും തിളങ്ങി നിൽക്കുകയാണ്. ഈ പട്ടികയിൽ ഏറ്റവും പുതിയതായി മയൂരി ഭണ്ഡാരിയുടെ ​ഗൂമർ നൃത്തമാണ് ഇടംപിടിച്ചിരിക്കുന്നത്. വ്യത്യസ്തമായി രീതിയിലാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത് സ്കേറ്റിങ് ചാമ്പ്യനാണ് മയൂരി. ​


​ഗൂമർ ഡാൻസ് ഓൺ ഐസ്' എന്ന തലക്കെട്ടിൽ, മയൂരി തന്നെയാണ് യൂട്യൂബ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചുവന്ന വസ്ത്രമണിഞ്ഞാണ് മയൂരി ​ഗൂമറിനൊപ്പം നൃത്തചുവടുകൾ വെയ്ക്കുന്നത്. പദ്മാവത് റിലീസ് ചെയ്തതിനെ ആ​ദരവായി. എെസ് സ്കേറ്റിങിലൂടെ ​ഗൂമറിനെ മനോഹരമായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. ഒരു രാജസ്ഥാനി ആയതുകൊണ്ട് ഞാൻ പാട്ടിനൊപ്പം നൃത്തം വെയ്ക്കുന്നതിൽ അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മയൂരി വീഡിയോ യൂടുബിൽ അവതരിപ്പിച്ചിരിക്കുന്നത്.


Read More >>