വിഖ്യാത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.

വിഖ്യാത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് 4.40 നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

മലയാള ഗസ്സൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.

'പാടുക സൈഗാള്‍', 'ഒരിക്കല്‍ നീ പറഞ്ഞൂ...' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

Read More >>