'കൈ പിടിച്ച് പിച്ച വെച്ചു' ശാന്തിയുടെ ഒാർമ്മകളിൽ ​ഗാനവുമായി മക്കൾ

കൈ പിടിച്ച് പിച്ച വെച്ചു' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലിന്റെ സഹോദരപുത്രി ലോലയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ദേവദത്തും. ഇരുവരുടെയും ഒപ്പം ദയയും കൂടി ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

അമ്മയുടെ ഓര്‍മകളെ താലോലിച്ച് ലോകത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടി ഗാനം ഒരുക്കിയിരിക്കുകയാണ് ബിജിബാലിന്റെ മക്കളായ ദേവദത്തും ദയയും. കൈ പിടിച്ച് പിച്ച വെച്ചു എന്ന് തുടങ്ങുന്ന ഗാനം അമ്മയുടെ സ്‌നേഹത്തെ പ്രകീര്‍ത്തിക്കുന്ന ഗാനം ആരുടേയും മനസ്സില്‍ നൊമ്പരപ്പെടുത്തുന്നതാണ്.


കൈ പിടിച്ച് പിച്ച വെച്ചു' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലിന്റെ സഹോദരപുത്രി ലോലയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ദേവദത്തും. ഇരുവരുടെയും ഒപ്പം ദയയും കൂടി ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വയലിന്‍ ചെയ്തിരിക്കുന്നത് ബിജിബാലും ഗിറ്റാര്‍ സന്ദീപ് മോഹനുമാണ്.

കഴിഞ്ഞ ഓഗസ്റ്റ് പത്തൊന്‍പതാം തീയതിയായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് നര്‍ത്തകി കൂടിയായിരുന്ന ശാന്തി ബിജിബാല്‍ അന്തരിച്ചത്.

Read More >>