അറബികൾക്കിടയിലും ഹിറ്റായി മാണിക്യ മലരായ പൂവി; വീഡിയോ കാണാം

മാണിക്ക്യ മലരായ പൂവി ആലപിക്കുന്ന അറബ് പൗരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​​ഗമാകുന്നത്

അറബികൾക്കിടയിലും ഹിറ്റായി മാണിക്യ മലരായ പൂവി; വീഡിയോ കാണാം

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ്​ ലവിലെ ആദ്യ ഗാനം പുറത്ത് വന്നതോടെ ഇന്ത്യയിൽ മാത്രമല്ല ലോകരാജ്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞ മാണിക്യ മലരായ പൂവി എന്ന ഗാനം അറബ് രാജ്യങ്ങളിലും ഇപ്പോൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.

മാണിക്യ മലരായ പൂവി ആലപിക്കുന്ന അറബ് പൗരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​​ഗമാകുന്നത്. ഷോപ്പിങ് മാളിൽ വെച്ച് പാടിയ പാട്ട്. വരികൾ തെറ്റാതെ മനോ​ഹരമായിട്ടാണ് അറബ് പൗരൻ ആലപിച്ചിരിക്കുന്നത്.


ഏവർക്കും പ്രീയ​പ്പെട്ട പ​ഴയ മാപ്പിളപാട്ട്​ 'മാണിക്യ മലരായ പൂവിയുടെ' ഷാൻ റഹ്​മാൻ വേർഷനാണ്​ അണിയറക്കാർ പുറത്തിറക്കിയത്. ഷാൻ റഹ്​മാ​ൻ ഇണമിട്ട്​ വിനീത്​ ശ്രീനിവാസൻ ആലപിക്കുന്ന ഗാനത്തി​​ന്റെ വരികൾ പി.എം.എ ജബ്ബാറിന്റെതാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒൗസേപ്പച്ചൻ മൂവി ഹൗസി​​ന്റെ ബാനറിൽ ഒൗസേപ്പച്ചൻ വാലക്കുഴിയാണ്​ അഡാറ്​ ലവ്​ നിർമിക്കുന്നത്​.

Read More >>