'പാട്ട് പോര, പെർഫോമൻസ് കൊള്ളാം'; ദീപക് ദേവിൻ്റെ വാക്കുകൾ അച്ചട്ടായി: വീഡിയോ

ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമൃത ടിവി സംഘടിപ്പിച്ച പാട്ട് റിയാലിറ്റി ഷോയുടെ ഓഡിഷനിൽ ഷെയിൻ പങ്കെടുത്തിരുന്നു.- വീഡിയോ

പാട്ട് പോര, പെർഫോമൻസ് കൊള്ളാം; ദീപക് ദേവിൻ്റെ വാക്കുകൾ അച്ചട്ടായി: വീഡിയോ

സമീപകാലത്തായി ഏതാനും മികച്ച സിനിമകളുടെ ഭാഗമായ അഭിനേതാവാണ് അന്തരിച്ച മിമിക്രി ആർട്ടിസ്റ്റും നടനുമായ അബിയുടെ മകൻ സ്യിഹ്ൻഎ നിഗം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കൂടി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതോടെ മലയാളത്തിലെ മുൻനിര നടന്മാരിലേക്കുയർത്തപ്പെട്ടിരിക്കുകയാണ് ഷെയിൻ. ഇതിൻ്റെ പശ്ചാത്തലത്തിൽ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമൃത ടിവി സംഘടിപ്പിച്ച പാട്ട് റിയാലിറ്റി ഷോയുടെ ഓഡിഷനിൽ ഷെയിൻ പങ്കെടുത്തിരുന്നു. ഈ ഓഡിഷൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. സംഗീത സംവിധായകൻ ദീപക് ദേവ് വിധികർത്താവായി എത്തിയ ആ റിയാലിറ്റി ഷോയുടെ ഓഡിഷനിലാണ് അഭിനയത്തെപ്പറ്റി ഷെയിൻ ആദ്യമായി കേൾക്കുന്നത്. ഷെയിൻ്റെ പാട്ടു കേട്ട ദീപക് ദേവ് പറഞ്ഞത് നിനക്ക് പാട്ടിനേക്കാൾ നല്ലത് അഭിനയമാണെന്നായിരുന്നു. "പെർഫോമൻസ് കൊള്ളാം, പാട്ട് കുറച്ചു കൂടി നന്നാവാനുണ്ട്" എന്നായിരുന്നു കൃത്യമായി ദീപക് ദേവ് പറഞ്ഞത്. അത് സാധൂകരിച്ചു കൊണ്ടാണ് ഷെയിനിൻ്റെ വളർച്ച.

ബാലതാരമായി സിനിമാഭിനയം തുടങ്ങിയ ഷെയിൻ ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ കിസ്മത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് സൗബിൻ ഷാഹിർ ഒരുക്കിയ പറവ എന്ന ചിത്രം ഷെയിന് വലിയ ബ്രേക്കായി. ഈടയിലെ പ്രകടനം ചെറുതല്ലാത്തെ മൈലേജാണ് ഷെയിനു നൽകിയത്. ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് വരെ എത്തി നിൽക്കുന്ന ഷെയിൻ്റെ അഭിനയ ജീവിതം ദീപക് ദേവ് മുൻകൂട്ടി കണ്ടിരുന്നിരിക്കണം.