വിജയിക്ക് വില്ലനായി വിജയ്‌ സേതുപതി:ചിത്രത്തില്‍ ആന്റണി വര്‍ഗീസും

മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായി മാറിയ ലോകേഷ് കനകരാജ് ആണ് ദളപതി 64 സംവിധാനം ചെയ്യുന്നത്.

വിജയിക്ക് വില്ലനായി വിജയ്‌ സേതുപതി:ചിത്രത്തില്‍ ആന്റണി വര്‍ഗീസും

ഇളയ ദളപതി വിജയ് നായകനാവുന്ന ചിത്രത്തില്‍ വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതി,പ്രധാന കഥാപാത്രവുമായി മലയാളികളുടെ പ്രിയപ്പെട്ട ആന്റണി വര്‍ഗീസും. ദളപതി 64 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ആന്റണി വര്‍ഗീസ്‌ മലയാളികളുടെ മനസ്സ് കീഴടക്കിയത്‌. ആന്റണി വര്‍ഗീസ് അഭിനയിച്ച ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിനായി കാത്തിരിക്കുന്ന വേളയിലാണ് വിജയ്‌ ചിത്രത്തിലും ഇദ്ദേഹം അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വരുന്നത്.

മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായി മാറിയ ലോകേഷ് കനകരാജ് ആണ് ദളപതി 64 സംവിധാനം ചെയ്യുന്നത്.

ദളപതി 64ല്‍ വിജയുടെ വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തുമെന്ന് കഴിഞ്ഞ മാസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സ്ഥീരീകരിച്ചത്. വിജയ് സേതുപതിയെ കാണിച്ചുകൊണ്ടുളള ദളപതി 64ന്റെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്‌.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്.

Read More >>