മായാനദി കഴിഞ്ഞ് മറഡോണയിലേക്ക്; ടൊവീനോ ഇനി തിരക്കിലാണ്

ആഷിക്ക് അബുവിന്റെ മായാനദിയ്ക്ക് ശേഷം പുതുമുഖ സംവിധായകന്‍ വിഷ്ണുനാരായണന്റെ മറഡോണ എന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ നടക്കുന്നത്.

മായാനദി കഴിഞ്ഞ് മറഡോണയിലേക്ക്; ടൊവീനോ ഇനി തിരക്കിലാണ്

ടൊവിനോ തോമസിന് ഇനി തിരക്കേറിയ നാളുകളാണ്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ചിത്രങ്ങള്‍ റിലീസിനായി ഒരുങ്ങുമ്പോള്‍ പുതിയ ചിത്രമായ മറഡോണയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ടൊവിനോ തോമസ് ഇപ്പോള്‍.

ആഷിക്ക് അബുവിന്റെ മായാനദിയ്ക്ക് ശേഷം പുതുമുഖ സംവിധായകന്‍ വിഷ്ണുനാരായണന്റെ മറഡോണ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം. വണ്ടിപ്പെരിയാര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തീകരിക്കുന്നത്. ധനൂഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ശരണ്യ ആര്‍ നായര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത അഭിയുടെ കഥ അനുവിന്റെയും, മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം നിര്‍വ്വഹിച്ച തരംഗം എന്നീ ചിത്രങ്ങള്‍ ഈ മാസം അവസാനത്തോടെ തിയറ്ററുകളില്‍ എത്തും.

Read More >>