കട്ടക്കലിപ്പ് പൊലീസ് ലുക്കില്‍ ടൊവീനോ; 'കല്‍ക്കി' ടീസര്‍

കട്ടിമീശ വച്ച ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു

കട്ടക്കലിപ്പ് പൊലീസ് ലുക്കില്‍ ടൊവീനോ; കല്‍ക്കി ടീസര്‍

ടൊവീനോയുടെ പൊലീസ് കഥാപാത്രവുമായി എത്തുന്ന 'കല്‍ക്കി' ടീസര്‍ പുറത്തിറങ്ങി. വില്ലന്റെ വെല്ലുവിളിയില്‍ തുടങ്ങി നായകന്റെ അടിയില്‍ അവസാനിക്കുന്ന ടീസര്‍ 'കല്‍ക്കി' ഒരു മാസ് ചിത്രമായിരിക്കുമെന്നുറപ്പ് നല്‍കുന്നുണ്ട്. ഓഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ടൊവീനോ ആരാധകര്‍ക്കൊരു വിരുന്നാകുമെന്നുറപ്പാണ്. കട്ടിമീശ വച്ച ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പക്കാ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.


പ്രവീണ്‍ പ്രഭാരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുവിന്‍ കെ വര്‍ക്കി, പ്രഷോഭ് കൃഷണ എന്നിവരാണ് നിര്‍മ്മാണം. കുഞ്ഞിരാമയാണത്തിനും എബിയ്ക്കും ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രമാണ് കല്‍ക്കി.

Read More >>