ഹൊറര്‍ ത്രില്ലറുമായി ടൊവിനോ എത്തുന്നു

‘563 സെന്റ് ചാള്‍സ് സ്ട്രീറ്റ്’ ഒരു ഹോളിവുഡ് ചിത്രത്തിന് സമാനമായ അനുഭവമായിരിക്കുമെന്ന് റോണി പറയുന്നത്.

ഹൊറര്‍ ത്രില്ലറുമായി ടൊവിനോ എത്തുന്നു

ഈവര്‍ഷം ഇതുവരെ ടൊവിനോയുടെ അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇനിയുമിരിക്കെ '563 സെന്റ് ചാള്‍സ് സ്ട്രീറ്റ്' എന്ന ഹൊറര്‍ ചിത്രവുമായി ടൊവിനോ എത്തുന്നത്. ചിക്കാഗോയിലുള്ള സംവിധായകന്‍ റോണി റോയ് ആണ് ചിത്രം ഒരുക്കുന്നത്. മണ്‍സൂണ്‍ മാംഗോസ്, പത്ത് കല്‍പ്പനകള്‍ എന്നീ ചിത്രങ്ങളില്‍ റോണി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ റോണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '563 സെന്റ് ചാള്‍സ് സ്ട്രീറ്റ്'.

'യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും രൂപപ്പെട്ട ഒരു കഥയാണിത്. ഭയവും നിഗൂഢതകളുമുണ്ട്. ഒരു മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ എടുക്കാന്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങള്‍ യുഎസില്‍ അല്ല നടന്നിട്ടുള്ളത്. ഞങ്ങള്‍ അവിടെ ചിത്രീകരിക്കുക മാത്രമാണ് ചെയ്യുന്നത്,' ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോണി പറയുന്നു.ചിത്രീകരണം 2020ല്‍ മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ മറ്റു അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. 'ചിത്രം യുഎസില്‍ വിപുലമായി ചിത്രീകരിക്കാനാണ് പദ്ധതി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. യുഎസില്‍ നിരവധി അന്താരാഷ്ട്ര ഡോക്യുമെന്ററികള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് റോണി.


'563 സെന്റ് ചാള്‍സ് സ്ട്രീറ്റ്' ഒരു ഹോളിവുഡ് ചിത്രത്തിന് സമാനമായ അനുഭവമായിരിക്കുമെന്ന് റോണി പറയുന്നത്. പൃഥ്വിരാജ് ചിത്രമായ രണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച നിരവധി പേര്‍ ഈ ചിത്രത്തിലും ഉണ്ടായിരിക്കും. ഛായാഗ്രാഹകന്‍ ജിം ടെന്‍സിംഗ്, സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയ്, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് എന്നിവരുള്‍പ്പെടുന്നു. സംഗീത ജെയിനാണ് ചിത്രത്തിന്റെ തിരക്കഥ.

Read More >>