ഫഹദ് എന്തിനാണ് വൈക്കത്തഷ്ടമിക്ക് പോയത്?തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിനു ശേഷം തൊണ്ടി മുതലും ദൃക്സാക്ഷിയുമായി ദിലീഷ് പോത്തനെത്തുമ്പോള്‍ എന്താണ് സിനിമയുടെ ഉള്ളടക്കമെന്ന ആകാംഷ വര്‍ദ്ധിപ്പിച്ച് ടീസര്‍ ഇറങ്ങി.

ഫഹദ് എന്തിനാണ് വൈക്കത്തഷ്ടമിക്ക് പോയത്?തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദൃക്സാക്ഷിയും ടീസര്‍ കാണാം. മഹേഷിന്റെ പ്രതികാരത്തിനു ശേഷം തൊണ്ടി മുതലും ദൃക്സാക്ഷിയുമായി ദിലീഷ് പോത്തനെത്തുമ്പോള്‍ എന്താണ് സിനിമയുടെ ഉള്ളടക്കമെന്ന ആകാംഷ വര്‍ദ്ധിപ്പിച്ച് ടീസര്‍ ഇറങ്ങി. ടീസറില്‍ സുരാജ് വെഞ്ഞാറമ്മൂടില്‍ നിന്നാണ് കാഴ്ച തുടങ്ങുന്നത്.

പൊലീസ് സ്റ്റേഷനിലാണ് ഇരുവരും. ഞൊട്ടയൊടിച്ച് അസ്വസ്ഥനാണ് ഫഹദ്. രാജീവ് രവിയുടെ ക്യാമറയുടെ ഛായാഗ്രഹണം കാണാനുണ്ട്.ടീസറില്‍ ഫഹദ് സുരാജിനോട് ചോദിക്കുന്നു- വൈക്കത്ത് എവിടെയാണെന്ന്... ആ ചോദ്യം കേള്‍ക്കുന്ന എല്ലാവരേയും പോലെ സുരാജ് സന്തോഷിക്കുന്നു. ഫഹദ് വിശദീകരിക്കുന്നു- വൈക്കത്ത് അഷ്ടമിക്ക് വന്നിട്ടുണ്ട്. സുരാജിന് പെട്ടെന്ന് ഭീതിയോടെ, എന്തൊക്കയോ ഉള്ളടങ്ങിയ ചോദ്യം തിരിച്ചു ചോദിക്കുന്നു- എന്തിന്?

വൈക്കത്തുകാരനാണ് സുരാജിന്റെ കഥാപാത്രം എന്നുറപ്പ്. കാസര്‍ഗോഡാണ് സിനിമ നടക്കുന്നത്- എന്തിനാണ് ഫഹദിന്റെ കഥാപാത്രം വൈക്കത്തഷ്ടമിക്ക് പോയ്തെന്ന ചോദ്യമെറിഞ്ഞ് ടീസര്‍ അവസാനിക്കുന്നു.