സ്‌പൈഡര്‍ എത്തി: ടീസര്‍ കാണാം

എ ആര്‍ മുരുഗദോസ് സംവിധാനം നിർവ്വഹിച്ച സ്പൈഡറിൽ മഹേഷ് ബാബുവാണ് നായകൻ

സ്‌പൈഡര്‍ എത്തി: ടീസര്‍ കാണാം

തെലുങ്ക് താരം മഹേഷ് ബാബു നായകനാവുന്ന സ്‌പൈഡറിന്റെ ടീസര്‍ പുറത്തിറങ്ങി. ആകാംഷ നിറഞ്ഞ നിമിഷങ്ങളും യന്ത്ര ചിലന്തിയും നായകനുമാണ് ടീസറിലുള്ളത്. സാങ്കേതികമായി ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും സ്പൈഡറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഗജിനി, തുപ്പാക്കി തുടങ്ങിയ ഹിറ്റ് സിനിമകളൊരുക്കിയ എ ആര്‍ മുരുഗദോസാണ് സംവിധാനം. എസ് ജെ സൂര്യയാണ് ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് ഭരത്, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.


സുപ്പര്‍ ഹിറ്റ് ചലച്ചിത്രമായ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് സ്‌പൈഡറില്‍ ആക്ഷന്‍ രംഗങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.