വിജയ് സേതുപതി പണം നൽകിയ വൃദ്ധ ആ സെറ്റിൽ തന്നെ കുഴഞ്ഞു വീണ് മരിച്ചു

കുട്ടനാട്ടിൽ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു

വിജയ് സേതുപതി പണം നൽകിയ വൃദ്ധ ആ സെറ്റിൽ തന്നെ കുഴഞ്ഞു വീണ് മരിച്ചു

മരുന്ന് വാങ്ങാൻ പണമില്ലെന്നറിയിച്ചയുടൻ വിജയ് സേതുപതി പണം നൽകിയ വൃദ്ധ ആ സെറ്റിൽ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ 'മാമനിതൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചായിരുന്നു മരണം. കാവാലം അച്ചാമ്മയെന്ന വൃദ്ധയാണ് തൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നതിനിടെ മരണത്തിനു കീഴടങ്ങിയത്.

സെറ്റിൽ കുഴഞ്ഞു വീണ അച്ചാമ്മ ചങ്ങനാാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ചാണ് അവർ മരണപ്പെട്ടത്.

കുട്ടനാട്ടിൽ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന അവർ 'ഞാൻ സൽപ്പേര് രാമൻകുട്ടി' എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാൻ മാമനിതൻ സിനിമയുടെ സെറ്റിലെത്തിയത്. ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു. തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് 'മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ' എന്ന് അച്ചാമ്മ പറയുകയായിരുന്നു. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.