പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് സെന്‍സര്‍ ബോര്‍ഡ്;സലീംകുമാർ ചിത്രത്തിലെ രം​ഗങ്ങൾ നീക്കം ചെയ്തു

സിനിമയിലൂടെ ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് സലീംകുമാർ പറഞ്ഞു

പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് സെന്‍സര്‍ ബോര്‍ഡ്;സലീംകുമാർ ചിത്രത്തിലെ രം​ഗങ്ങൾ നീക്കം ചെയ്തു

സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു. പശുവിന്റെ രം​ഗങ്ങൾ പ്രദർശിപ്പിച്ചാൽ കേരളത്തിൽ വർ​​ഗീയ കലാപം ഉണ്ടാകും എന്നു പറഞ്ഞാണ് സെൻസർ ബോർഡ് ദൃശ്യങ്ങൾ നീക്കം ചെയ്പ്പിച്ചത്.

അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തതും. സിനിമയിലൂടെ ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും ഇനി ജനങ്ങൾ തീരുമാനിക്കട്ടെ എന്നും സലീംകുമാർ നാരദ ന്യൂസിനോട് പറഞ്ഞു.


Read More >>