'തനുശ്രീ ദത്ത ലെസ്ബിയൻ'; തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് രാഖി സാവന്ത്

പെണ്ണിന്റെ ശരീരമാണെങ്കിലും ആണിന്റെ മനസാണ് തനുശ്രീക്കെന്നും രാഖി സാവന്ത് ആരോപിച്ചു.

തനുശ്രീ ദത്ത ലെസ്ബിയൻ; തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് രാഖി സാവന്ത്

'മീ ടൂ' കാമ്പയിൻ്റെ ഭാഗമായി നടൻ നാനാ പടേക്കറിനെതിരെ ആരോപണം ഉന്നയിച്ച തനുശ്രീ ദത്ത സ്വവർഗാനുരാഗിയാണെന്ന് നടി രാഖി സാവന്ത്. തൻ്റെ സ്വകാര്യഭാഗങ്ങളിൽ തനുശ്രീ സ്പർശിച്ചിട്ടുണ്ടെന്നും തൻ്റെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും രാഖി ആരോപിച്ചു. മുൻപും തനുശ്രീക്കെതിരെ രാഖി സാവത്ത് രംഗത്ത് വന്നിട്ടുണ്ട്. പത്രസമ്മേളനം വിളിച്ചു കൂട്ടിയായിരുന്നു രാഖിയുടെ ആരോപണം.

"പത്തു കൊല്ലം മുന്‍പായിരുന്നു സംഭവം. അന്ന് അവള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ആ സമയങ്ങളില്‍ ഒരുപാട് പാര്‍ട്ടികളിലും മറ്റുമായി ഞങ്ങള്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. തനുശ്രീ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒന്നിലധികം തവണ എന്നെ പീഡിപ്പിക്കുകയും ചെയ്തിരുന്നു."- രാഖി സാവന്ത് പറയുന്നു.

തനുശ്രീയെ കുറ്റപ്പെടുത്തിയതിന് തനിക്ക് നിരന്തരം ഭീഷണികള്‍ വന്നതായും രാഖി സാവന്ത് പറയുന്നു. തന്നെ കൂട്ടമാനഭംഗം ചെയ്യുമെന്നും വധിക്കുമെന്നും പറഞ്ഞൊക്കെ കോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ തനിക്ക് സുരക്ഷിതത്വമില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും രാഖി സാവന്ത് പറയുന്നു. പെണ്ണിന്റെ ശരീരമാണെങ്കിലും ആണിന്റെ മനസാണ് തനുശ്രീക്കെന്നും രാഖി സാവന്ത് ആരോപിച്ചു.

തനുശ്രീയുടെ ആരോപണങ്ങൾ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും നടി മയക്കു മരുന്നിന് അടിമയാണെന്നുമായിരുന്നുവെന്നും നേരത്തെ രാഖി ആരോപിച്ചിരുന്നു. തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഗുരുതര ആരോപണങ്ങളുമായി രാഖി വീണ്ടും തനുശ്രീക്കെതിരെ തിരിഞ്ഞത്.