തോളെല്ലിന് ശസ്ത്രക്രിയ; വലതുകൈ ഉണ്ടെന്നു തന്നെ അറിയുന്നില്ലെന്ന് മാധവൻ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മാധവൻ തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന ചിത്രം പുറത്തു വിട്ടത്.

തോളെല്ലിന് ശസ്ത്രക്രിയ; വലതുകൈ ഉണ്ടെന്നു തന്നെ അറിയുന്നില്ലെന്ന് മാധവൻ

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം മാധവൻ തോളെല്ലിനു പരിക്കേറ്റു ചികിത്സയിൽ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മാധവൻ തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന ചിത്രം പുറത്തു വിട്ടത്. രസകരമായ അടിക്കുറിപ്പും തന്റെ ചിത്രത്തിന് താരം നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വലതു കൈ അവിടെ ഉണ്ടെന്നു തന്നെ അറിയുന്നില്ല എന്നാണ് ചിരിച്ചു കൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പം മാധവൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Shoulder surgery done... fighter back on track... cannot feel my right arm ha ha ha...

-ന് R. Madhavan ഒരു പോസ്‌റ്റ് പങ്കിട്ടു (@actormaddy)

2012ൽ ആര്യയ്ക്കൊപ്പം അഭിനയിച്ച വേട്ടൈ എന്ന ചിത്രത്തിന് ശേഷം 2016ലാണ് മാധവൻ തമിഴിലിലേക്ക് തിരിച്ചു വരുന്നത്. ഇരുതി സുട്രു, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ നടത്തിയ ആ തിരിച്ചു വരവിൽ തന്റെ താര പദവിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്ന്നുതു. ഗൗതം വാസുദേവിന്റെ പുതിയ ചിത്രത്തിലും മാധവനാണ് നായകൻ എന്നുള്ള വാർത്ത പുറത്തു വന്നിട്ടുണ്ട്. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ അതെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. അക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരണമൊന്നും വന്നിട്ടില്ല.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ചലച്ചിത്രമാകുന്നതിലും മാധവൻ തന്നെയാണ് വേഷമിടുന്നത് എന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലായാണ് പുറത്തിറങ്ങുക എന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

Read More >>