സണ്ണി ലിയോണിൻറെ മലയാള സിനിമ വരുന്നു; സ്ഥിരീകരിച്ച് താരം

സിനിമ ഉടൻ പുറത്തിറങ്ങുമെന്നാണ് സണ്ണി കുറിച്ചിരിക്കുന്നത്.

സണ്ണി ലിയോണിൻറെ മലയാള സിനിമ വരുന്നു; സ്ഥിരീകരിച്ച് താരം

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോൺ മലയാള സിനിമയിൽ അഭിനയിക്കുന്നു. ഇക്കാര്യം നടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമ ഉടൻ പുറത്തിറങ്ങുമെന്നാണ് സണ്ണി കുറിച്ചിരിക്കുന്നത്.

സിനിമയുടെ പേര് പുറത്തു വിട്ടിട്ടില്ല. ബാക്ക്‌വാട്ടർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. വൺ വേൾഡ് എൻ്റർടൈന്മെൻ്റ്സ് ആണ് സിനിമ വിതരണം ചെയ്യുന്നത്.


Story by
Read More >>