'ബോസ് ഓഫ് കാമസൂത്ര'; ജനത ഗാരേജ് സംവിധായകനെതിരെ ശ്രീറെഡ്ഡി

തന്റെ ബയോപിക്ക് നിര്‍മിക്കുകയാണെങ്കില്‍ അത് പ്രധാന റോളില്‍ അഭിനയിക്കുക കൊരട്ടല ശിവയായിരിക്കുമെന്നും ശ്രീറെഡ്ഡി പറഞ്ഞു.

ബോസ് ഓഫ് കാമസൂത്ര; ജനത ഗാരേജ് സംവിധായകനെതിരെ ശ്രീറെഡ്ഡി

ഒരിടവേളയ്ക്കു ശേഷം വീണ്ടും ലൈംഗികാരോപണവുമായി നടി ശ്രീറെഡ്ഡി. തെലുങ്കിലെ മുന്‍നിര സംവിധായകനായ കൊരട്ടല ശിവയ്‌ക്കെതിരെയാണ് വെളിപ്പെടുത്തല്‍. ബോസ് ഓഫ് കാമസൂത്ര എന്നാമ് ഇയാളെ ശ്രീറെഡ്ഡി വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം.

ഞാന്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പോലും ആ പേര് ഞാന്‍ മറക്കില്ല. അത് കൊരട്ട ശിവയാണ്. കാമസൂത്രത്തിന്റെ ആചാര്യനാണ് അയാള്‍. കൊരട്ട ശിവ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശപ്പെട്ട വ്യക്തിയാണ്. തന്റെ ബയോപിക്ക് നിര്‍മിക്കുകയാണെങ്കില്‍ അത് പ്രധാന റോളില്‍ അഭിനയിക്കുക കൊരട്ടല ശിവയായിരിക്കുമെന്നും ശ്രീറെഡ്ഡി പറഞ്ഞു.

തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും ഞെട്ടിച്ച ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. കൊരട്ടല ശിവ തെലുങ്കിലെ ഏറ്റവും പ്രശസ്തിയുള്ള സംവിധായകനാണ്. ശ്രീമന്ദുഡു, ഭരത് അനേ നേനു, ജനതാ ഗാരേജ് തുടങ്ങിയ വമ്പന്‍ പടങ്ങള്‍ എടുത്ത് മുന്‍നിരയിലത്തിയ സംവിധായകനാണ് അദ്ദേഹം. ഇതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രമുഖ താരങ്ങളാണ്. മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, മോഹന്‍ലാല്‍ എന്നിവരൊക്കെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ആര്‍ക്കൊക്കെ തന്നെ ഫൂലന്‍ ദേവിയായി കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ചോദിച്ചിരുന്നു.

മറ്റൊരാളുടെ സമ്മര്‍ദം, വേറൊരാളുടെ ആനന്ദം, എനിക്ക് സമ്മര്‍ദം മാത്രമേയുള്ളൂ, ദയവ് ചെയ്ത് ഒരാളെയും സമ്മര്‍ദത്തിലാക്കരുത്, ബിസിനസിനായാലും, വ്യക്തിപരമായാലും, എന്നായിരുന്നു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് ഫൂലന്‍ ദേവിയെ പോലെയാകാനായിരുന്നു ഇഷ്ടമെന്നും, അവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ പാകിസ്താനികളെ മാത്രമല്ല, ഇന്ത്യയിലുള്ള ക്രിമിനലുകളെയും കൊന്നേനെ എന്നും ശ്രീറെഡ്ഡി പറഞ്ഞു.

നേരത്തെ നടന്‍ ശ്രീകാന്ത്, രാഘവ് ലോറന്‍സ്, സംവിധായകന്‍ എആര്‍ മുരുഗദോസ്, സുന്ദര്‍ സി എന്നിവര്‍ക്കെതിരെയെല്ലാം ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.