ത്രില്ലറുകളിൽ കയ്യൊപ്പ് പതിപ്പിച്ച എസ്എൻ സ്വാമിക്ക് സിനിമാ ജീവിതത്തിലെ ആദ്യ പുരസ്കാരം; പുതു വഴി വെട്ടി മൂവി സ്ട്രീറ്റ്

മറുപടി പ്രസംഗം നടത്തിയ എസ്എൻ സ്വാമി തന്നെയാണ് തനിക്ക് സിനിമാ ജീവിതത്തിൽ ലഭിക്കുന്ന ആദ്യ പുരസ്കാരമാണിതെന്ന് അറിയിച്ചത്.

ത്രില്ലറുകളിൽ കയ്യൊപ്പ് പതിപ്പിച്ച എസ്എൻ സ്വാമിക്ക് സിനിമാ ജീവിതത്തിലെ ആദ്യ പുരസ്കാരം; പുതു വഴി വെട്ടി മൂവി സ്ട്രീറ്റ്

38 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമിക്ക് ആദ്യ പുരസ്കാരം നൽകി മൂവി സ്ട്രീറ്റ്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രണ്ടാമത് ഫിലിം അവാർഡ്സിലാണ് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നൽകി മൂവി സ്ട്രീറ്റ് അദ്ദേഹത്തെ ആദരിച്ചത്. മറുപടി പ്രസംഗം നടത്തിയ എസ്എൻ സ്വാമി തന്നെയാണ് തനിക്ക് സിനിമാ ജീവിതത്തിൽ ലഭിക്കുന്ന ആദ്യ പുരസ്കാരമാണിതെന്ന് അറിയിച്ചത്.

സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, വിസി അഭിലാഷ്, നടൻ ജോജു, നടിമാരായ സംയുക്ത മേനോൻ, നിമിഷ സജയൻ, നടനും നിർമ്മാതാവുമായ വിജയ് ബാബു എന്നിവർ ചേർന്നാണ് എസ്എൻ സ്വാമിക്കുള്ള പുരസ്കാര വിതരണം നടത്തിയത്. അദ്ദേഹത്തിനു ലഭിക്കുന്ന ആദ്യ പുരസ്കാരമാണിത് എന്നറിഞ്ഞത് വലിയ ഞെട്ടലാണെന്ന് അവർ അഭിപ്രായപ്പെട്ടു. സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗം ഉടൻ പുറത്തിറങ്ങുമെന്ന് ചടങ്ങിൽ എസ്എൻ സ്വാമിയും അറിയിച്ചു.