ഷോൺ റോമിയുടെ മേക്കോ‌വർ കണ്ട് അമ്പരന്ന് ആരാധകർ: ചിത്രങ്ങൾ കാണാം

മോഡൽ രം​ഗത്ത് നിന്നാണ് ഷോൺ മലയാള സിനിമയിലേക്ക് എത്തുന്നത്

ഷോൺ റോമിയുടെ മേക്കോ‌വർ കണ്ട് അമ്പരന്ന് ആരാധകർ: ചിത്രങ്ങൾ  കാണാം

ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടം സിനിമയിലൂടെയാണ് ഷോൺ റോമി മലയാളത്തിലെത്തുന്നത്. ചിത്രത്തിൽ അനിത എന്ന കഥാപാത്രത്തെയാണ് ഷോൺ അവതരിപ്പിച്ചതും. രൂപത്തിലും അഭിനയത്തിലും ഷോൺ ഏറെ പ്രശംസയാണ് നേടിയെടുത്തത്. പിന്നീട് മോഹൻലാലിന്റെ ലൂസിഫറിലും ഷോൺ താരമായി എത്തി.

ഷോണിന്റെ പുതിയ ഫോട്ടോ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർ ഇത് ഷോൺ തന്നെയാണോ എന്ന് ചോദിച്ചു പോകുന്നത്. തന്റെ ഫോട്ടോഷൂട്ടിൽനിന്നുള്ളൊരു ചിത്രമാണ് ഷോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സ്വിം സ്യൂട്ടായിരുന്നു ഷോണിന്റെ വേഷം. മോഡൽ രം​ഗത്ത് നിന്നാണ് ഷോൺ മലയാള സിനിമയിലേക്ക് എത്തുന്നത്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയിലും ഷോൺ‌ അഭിനയിച്ചിട്ടുണ്ട്.