ശക്തിമാൻ തിരികെ വരുന്നു; ഇനി ബിഗ് സ്ക്രീനിൽ കാണാം

പുതിയ കാലത്തിനൊത്ത് മാറ്റം വരുത്തി ബിഗ് ബഡ്ജറ്റിലാവും സിനിമ പുറത്തിറങ്ങുക എന്ന് മുകേഷ് ഖന്ന പറഞ്ഞു.

ശക്തിമാൻ തിരികെ വരുന്നു; ഇനി ബിഗ് സ്ക്രീനിൽ കാണാം

ഇന്ത്യയിലെ ആദ്യത്തെ 'ദേശി സൂപ്പർ ഹീറോ' ശക്തിമാൻ തിരികെ വരുന്നു. മിനിസ്ക്രീനിൽ നിന്നു മാറി വെള്ളിത്തിരയിലേക്കാണ് ശക്തിമാൻ്റെ രണ്ടാം വരവ്. ശക്തിമാനായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരം മുകേഷ് ഖന്ന ഏഷ്യനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്ന ഇക്കാര്യ വെളിപ്പെടുത്തിയത്.

പുതിയ കാലത്തിനൊത്ത് മാറ്റം വരുത്തി ബിഗ് ബഡ്ജറ്റിലാവും സിനിമ പുറത്തിറങ്ങുക എന്ന് മുകേഷ് ഖന്ന പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാകും സിനിമ ഒരുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലെ പോലെ സിനിമയിലും ശക്തിമാനായി എത്തുന്നത് മുകേഷ് ഖന്ന തന്നെയാണ്. പരമ്പര അവസാനിച്ചിട്ടും ആളുകൾ ഇപ്പോഴും ശക്തിമാന്റെ രണ്ടാം വരവിനെ കുറിച്ച് അന്വേഷിക്കാറുണ്ടെന്നും മുകേഷ് ഖന്ന പറഞ്ഞു. അതേ സമയം മറ്റൊരു വ്യക്തിയെ ഒരിക്കലും ശക്തിമാനായി അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലെന്നും അതിനാൽ തന്നെ ശക്തിമാനോടൊപ്പം മറ്റൊരു കഥാപാത്രത്തേയും ചേർത്തായിരിക്കും സിനിമയിൽ അവതരിപ്പിക്കുക എന്നും താരം പറഞ്ഞു.

ഒരു തലമുറയുടെ ആവേശമായിരുന്നു ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ. 1997 മുൽ 2005 വരെ 520 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിച്ച മറ്റൊരു പരിപാടിയില്ല. സീരിയലിനു ശേഷം അനിമേഷൻ രൂപത്തിൽ പുറത്തിറങ്ങിയ ശക്തിമാണ് ഇപ്പോഴും ആരാധകരുണ്ട്.

Story by
Read More >>