മഹാഭാരതം സിനിമയാക്കാന്‍ ഷാരൂഖ്; ബാഹുബലി മാതൃകയിലുള്ള ബ്രഹ്മാണ്ഡ ചിത്രമാകുമെന്ന് കിംഗ് ഖാന്
''മഹാഭാരത കഥ അഭ്രപാളികളിലെത്തിക്കുക എന്നത് എന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ്. ഇപ്പോള്‍ അത് നിര്‍മിക്കാനുള്ള പണം എന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത്. മഹാഭാരതം സിനിമയാകുന്നത് ഏറെ സന്തോഷം തരുന്നു'' ഷാരൂഖ് പറഞ്ഞു.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മാതൃകയില്‍ മഹാഭാരത കഥ സിനിമയാക്കാന്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ''മഹാഭാരത കഥ അഭ്രപാളികളിലെത്തിക്കുക എന്നത് എന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ്. ഇപ്പോള്‍ അത് നിര്‍മിക്കാനുള്ള പണം എന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത്. മഹാഭാരതം സിനിമയാകുന്നത് ഏറെ സന്തോഷം തരുന്നു'' ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിനിമയുടെ ബഡ്ജറ്റ് അനുസരിച്ച് വിദേശ നിര്‍മാതാക്കളുമായി സഹകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിലെ നിര്‍മാതാക്കളുമായി സഹകരിക്കുന്നതിലൂടെ സിനിമ ആഗോളതലത്തിലെത്തും. മഹാഭാരതം പോലൊരു വിഷയം ചെറിയ ബാനറില്‍ ചെയ്യേണ്ടതല്ലെന്നും ഷാരൂഖ് പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരക്കാണെന്നും സമയം ലഭിക്കുന്ന മുറയ്ക്ക് പ്രോജക്ട് ആരംഭിക്കുമെന്നും ഷാരൂഖ് പറഞ്ഞു. പ്രോജക്ടുമായി ബന്ധപ്പെട്ട് ചിലരോട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.