സൂപ്പര്‍ സ്റ്റാറിന്റെ റോബോട്ട് 2: നരേന്ദ്ര മോദിയ്ക്ക് സന്തോഷമാകും

350 കോടി രൂപ ചെലവിട്ട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന് ഇപ്പോഴേ ഖ്യാദി നേടിയ റോബോട്ട് 2 ഏഴു ഭാഷകളിലാണ് ഇറങ്ങാന്‍ പോകുന്നതത്രേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയ്ക്കു നല്ലൊരു ഉദാഹരണമാണ് ഈ സിനിമ എന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

സൂപ്പര്‍ സ്റ്റാറിന്റെ റോബോട്ട് 2: നരേന്ദ്ര മോദിയ്ക്ക് സന്തോഷമാകും

ഇന്ത്യയിലെ ബിഗ് ബജറ്റ് സിനിമകളില്‍ വിദേശപങ്കാളിത്തം ധാരാളമുണ്ടാകും. വിദേശരാജ്യങ്ങളില്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായിരിക്കും അധികചെലവും ഉണ്ടാകുക. അതു കൂടാതെ വിദേശികളായ സാങ്കേതികവിദഗ്ദ്ധര്‍, വിഷ്വല്‍ എഫക്റ്റ്‌സ് എന്നിങ്ങനെ ചെലവുകള്‍ വേറേയും.

എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ റോബോട്ട് 2 എന്ന ബിഗ് ബജറ്റ് ചിത്രം അങ്ങിനെയല്ലെന്നാണ് അറിയുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിച്ച്, ഇന്ത്യക്കാരായ വിഎഫ്എക്‌സ് വിദഗ്ദ്ധര്‍ അണിയിച്ചൊരുക്കുന്ന ചിത്രമായിരിക്കും റോബോട്ട് 2.

350 കോടി രൂപ ചെലവിട്ട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന് ഇപ്പോഴേ ഖ്യാദി നേടിയ റോബോട്ട് 2 ഏഴ് ഭാഷകളിലാണ് ഇറങ്ങാന്‍ പോകുന്നതത്രേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയ്ക്ക് നല്ലൊരു ഉദാഹരണമാണ് ഈ സിനിമ എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

പൂര്‍ണമായും ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലാണ് റോബോട്ട് 2 ചിത്രീകരിച്ചിച്ചുള്ളത്. ക്ലൈമാക്‌സ് ചിത്രീകരിച്ചത് ന്യൂ ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്. ഒരു സിനിമ പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമാണ്. ആ ബഹുമതി റോബോട്ട് 2 വിന് തന്നെ.

ഇന്ത്യയെ പ്രിയപ്പെട്ട സിനിമാ ഷൂട്ടിംങ് ഇടമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ഏകജാലക സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്തായാലും റോബോട്ട് 2 പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിച്ചത് നരേന്ദ്ര മോദിയെ സന്തോഷപ്പെടുത്തുമെന്ന് ഉറപ്പ്.