യന്തിരന്‍ 2.0 നവംബർ 29 ന് തിയറ്ററുകളിലെത്തും

സയന്‍സ്‌ ഫിക്ഷന്‍ ചിത്രമായി ഒരുക്കിയ യന്തിരന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്

യന്തിരന്‍ 2.0 നവംബർ 29 ന് തിയറ്ററുകളിലെത്തും

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമായ യന്തിരൻ 2.0 നവംബർ 29 ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ ശങ്കർ ട്വീറ്ററിലൂടെയാണ് ഒൗദ്യേ​ഗികയായി ചിത്രം റിലീസ് തിയതി പ്രഖ്യാപിച്ചത്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചിട്ടുളളത്. 'യന്തിരന്‍' എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്നാണ് ഇതിന്റെ രണ്ടാം ഭാഗവുമായി ഈ കൂട്ടുകെട്ട് വീണ്ടും രംഗത്തെത്തുന്നത്. സയന്‍സ്‌ ഫിക്ഷന്‍ ചിത്രമായി ഒരുക്കിയ യന്തിരന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. യന്തിരന് ശേഷം ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രവും ആ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.നിലവിൽ നാനൂറ് കോടിയാണ് സിനിമയുടെ ബജറ്റ്. വിഎഫ്എക്സിന് 100 കോടി കൂടി ഇതിൽ അധികമായി എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റിലീസ് നീണ്ടുപോകാൻ കാരണവും വിഎഫ്എക്സിന്റെ പോരായ്മയാണെന്ന് സൂചനയുണ്ടായിരുന്നു, എന്നാൽ വിഎഫ്ക്ടസ് വര്‍ക്കുകള്‍ പൂർത്തിയാക്കാൻ ബാക്കിയുളളതിനാൽ റിലീസ് നീണ്ടുപോയതും. വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അമി ജാക്സൺ, സുധൻശു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീതം നൽകിയിരിക്കുന്നത്. 13 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.Read More >>