ഇടിവെട്ട് ലുക്കില്‍ 'കാല കരികാലന്‍'

ധനുഷാണ് ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് നിര്‍മാണം.

ഇടിവെട്ട് ലുക്കില്‍ കാല കരികാലന്‍

സൂപ്പര്‍ ഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ചിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന് കാല എന്ന് പേരിട്ടു. ധനുഷാണ് ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് നിര്‍മാണം.


കരികാലന്‍ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. അധോലോക നായകനായി തന്നെയാണ് രജനി വീണ്ടു ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ കബാലി മലേഷ്യയില്‍ ചിത്രികരിച്ചപ്പോള്‍ കാലയില്‍ പ്രധാനമായും ലൊക്കേഷനുകള്‍ വരുന്നത് മുംബൈയിലാണ്. ബോളിവുഡ് നടി ഹ്യുമ ഖുറേഷി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സ്റ്റണ്ട് ദിലീപ് സുബ്രഹ്മണ്യന്‍.

കബാലിയുടെ വന്‍വിജയത്തിനുശേഷം വീണ്ടും പാ രഞ്ജിത്തിനൊപ്പം രജനി ചേര്‍ന്നതില്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കാല കരികാലന്‍ എന്ന പേരുകൂടി പുറത്തുവന്നതോടെ ആവേശം ഇരട്ടിച്ചു. രജനികാന്തിന്റെ 164 ാം ചിത്രം കൂടിയാണ് കാല.