4 ദിവസത്തിനുള്ളിൽ 5 മില്ല്യൺ വ്യൂസ്; തരംഗമായി ക്വീൻ തമിഴ് റീമേക്ക് പാരിസ് പാരിസിൻ്റെ ടീസർ

യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ടീസർ ഇപ്പോൾ 16ആമതുള്ള ടീസർ ഡിസംബർ 21ആം തിയതിയാണ് അപ്ലോഡ് ചെയ്തത്.

4 ദിവസത്തിനുള്ളിൽ 5 മില്ല്യൺ വ്യൂസ്; തരംഗമായി ക്വീൻ തമിഴ് റീമേക്ക് പാരിസ് പാരിസിൻ്റെ ടീസർ

കങ്കണ റാവത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം ക്വീനിൻ്റെ തമിഴ് റീമേക്ക് പാരിസ് പാരിസിൻ്റെ ടീസർ യൂട്യൂബിൽ തരംഗമാവുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 5 മില്ല്യൺ വ്യൂസാണ് ടീസറിനു ലഭിച്ചിരിക്കുന്നത്. 63000 ലൈക്കുകളും നിലവിൽ ടീസറിനു ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ടീസർ ഇപ്പോൾ 16ആമതുള്ള ടീസർ ഡിസംബർ 21ആം തിയതിയാണ് അപ്ലോഡ് ചെയ്തത്.

ഒരേ സമയം നാലു ഭാഷകളിൽ ഒരുങ്ങുന്ന ക്വീൻ റീമേക്ക് സിനിമകൾ അടുത്ത വർഷം ഫെബ്രുവരിയിൽ തീയറ്ററുകളിലെത്തും. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. തമിഴിൽ കാജൽ അഗർവാൾ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മലയാളത്തിൽ മഞ്ജിമ മോഹൻ, കന്നഡയിൽ പരുൾ യാദവ്, തെലുങ്കിൽ തമന്ന എന്നിവർ കങ്കണ അനശ്വരമാക്കിയ കഥാപാത്രം വെള്ളിത്തിരയിലെത്തിക്കും.

ആകാശഗോപുരം ഉൾപ്പെടെ 19 സിനിമകൾ നിർമ്മിച്ച മനു കുമാരനാണ് ഈ സിനിമകളുടെയും നിർമ്മാതാവ്. രമേഷ് അരവിന്ദ്, പ്രശാന്ത് വർമ്മ, ജി. നീലകണ്ഠ റെഡ്ഡി എന്നിവരുടെ സംവിധാനത്തിലാണ് സിനിമകൾ ഒരുങ്ങുന്നത്.