അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരോട്

അഭിനയജീവിതത്തിന് പതിനഞ്ച് വര്‍ഷം എത്തി നില്‍ക്കുന്ന പൃഥ്വിരാജ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഫേസ്ബുക്കിലൂടെ നന്ദി അറിയിക്കുന്നത്

അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരോട്

അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷം എത്തിനില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് സുകുമാരന്‍. 2002 ല്‍ രഞ്ചിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രമെങ്കിലും രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകൂമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രമാണ് ആദ്യം തിയറ്ററുകളില്‍ എത്തിയത്. 2006 ല്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം നേടി. 2013 ല്‍ ലാണ് അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥാമാക്കി. അഭിനയജീവിതത്തിന് പതിനഞ്ച് വര്‍ഷം എത്തി നില്‍ക്കുന്ന പൃഥ്വിരാജ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഫേസ്ബുക്കിലൂടെ നന്ദി അറിയിക്കുന്നത്.

പൃഥ്വിയുടെ വാക്കുകള്‍

പതിനഞ്ച് വര്‍ഷങ്ങളായി എന്റെ ആദ്യ സിനിമ തിയറ്ററുകളില്‍ എത്തിയിട്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ അമിതമായ നന്ദിയാണ് എല്ലാവരോടും. പേരുകള്‍ എടുത്ത് പറയണമെങ്കില്‍ ഒരുപാടുണ്ട്. എന്നില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. എന്റെ സിനിമകളുടെ പ്രേക്ഷകരാണ് എനിക്ക് വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മ, അതെ വിജയം, ഞാന്‍ പറയുന്നത് അത് തന്നെ, പരാജയം അല്ല ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പരാജയമാണ് നിങ്ങളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നത്. അത് പുതിയത് പരിക്ഷീക്കാന്‍ കഴിയുന്നത്. പക്ഷെ വിജയം, അതൊരു കെണിയാണ്. നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന്. നിങ്ങള്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ മതിയെന്ന് വിജയങ്ങള്‍ പറയുന്നത്. അത് ആഘോഷങ്ങളില്‍ മാത്രം കണ്ണ് തുറപ്പിക്കും. പക്ഷെ എനിക്ക് മുന്നിലുള്ളത് നിങ്ങളാണ്. എന്നില്‍ നിന്നും പുതുതായി എന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഓരോ സിനിമയിറങ്ങുമ്പോഴും എനിക്ക് മനസിലാകുന്നു. അപ്പോഴെല്ലാം വിജയിക്കാനുള്ള പ്രേരണയായിരുന്നു. അതിനാല്‍ എനിക്ക് വഴികാട്ടിയായി നിന്ന സുഹൃത്തുകളും അധ്യാപകരോടും പോയ 15 വര്‍ഷങ്ങള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കും. അടുത്ത പതിനഞ്ച് വര്‍ഷങ്ങളില്‍ നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.

സ്‌നേഹത്തോടെ,

പൃഥ്വി

Read More >>