എല്ലാവരും ഹാപ്പിയാണല്ലോ...ഇനി നമുക്ക് ഇച്ചാപ്പിയുടെയും ഹസീബിന്‍റെയും സൂത്രപ്പണി കണ്ടാലോ

പറവയുടെ വ്യത്യസ്തമായ ടെെറ്റിലുകളുടെ ദൃശ്യങ്ങളാണ് പറവയുടെ അണിയറ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മട്ടാഞ്ചേരിയിലൂടെ സൈക്കിളില്‍ ചുറ്റി ഇരുവരും കളര്‍ചോക്കും കരിയും ഉപയോഗിച്ച് ടൈറ്റിലുകള്‍ എഴുതുന്നതാണ് വീഡിയോയിലുള്ളത്.

എല്ലാവരും ഹാപ്പിയാണല്ലോ...ഇനി നമുക്ക് ഇച്ചാപ്പിയുടെയും ഹസീബിന്‍റെയും സൂത്രപ്പണി കണ്ടാലോ

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെയിന്റെ ബാനറില്‍ ദി മൂവി ക്ലബിന്റെ സഹകരണത്തോടെ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് പറവ. സംവിധാന സഹായിയായി ചലച്ചിത്ര ലോകത്തെത്തി, നടനെന്ന നിലയില്‍ പ്രേക്ഷകരെ കീഴടക്കിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് പറവ. വേറിട്ട കഥാ ത്രെഡ് ആണ് ചിത്രത്തിന്റെത്. പ്രാവ് പറത്തല്‍ ടൂര്‍ണമെന്റും, പ്രാവിനെ പ്രാണനെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ്. ഇര്‍ഷാദ് (ഇച്ചാപ്പി) ആയി അഭിനയിച്ച അമല്‍ ഷായും ഹസീബ് ആയി അഭിനയിച്ച ഗോവിന്ദ് വി പൈയും മികച്ച പ്രകടനമാണ് ചിത്രത്തിലൂടെ ആരാധകരെ കയിലെടുത്തതും.


പറവയുടെ വ്യത്യസ്തമായ ടെെറ്റിലുകളുടെ ദൃശ്യങ്ങളാണ് പറവയുടെ അണിയറ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മട്ടാഞ്ചേരിയിലൂടെ സൈക്കിളില്‍ ചുറ്റി ഇരുവരും കളര്‍ചോക്കും കരിയും ഉപയോഗിച്ച് ടൈറ്റിലുകള്‍ എഴുതുന്നതാണ് വീഡിയോയിലുള്ളത്. അപ്പൊ...നമ്മുടെ പടത്തിന്റെ ടൈറ്റില്‍ എഴുതിയ ഇച്ചാപ്പിക്കും ഹസീബിനും ഇരിക്കട്ടെ ഒരോ കുതിരപ്പവന്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Story by
Read More >>