ആളും ആരവവുമില്ല; ചലച്ചിത്ര മേളയ്ക്ക് കൊടിയേറ്റം

കഴിഞ്ഞ വർഷങ്ങളിൽ ഡെലഗേറ്റുകളലാൽ മേള സമ്പന്നമായിരുന്നു

ആളും ആരവവുമില്ല; ചലച്ചിത്ര മേളയ്ക്ക് കൊടിയേറ്റം

കുറഞ്ഞ ഡെലിഗേറ്റ് പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിച്ചു. ഉയർന്ന രജിസ്‌ട്രേഷൻ തുക മൂലം ഇത്തവണ ഡെലിഗേറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഡെലിഗേറ്റുകളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായിരുന്നു എന്നതും ഇതിന് അടിവരയിടുന്നു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രെജിസ്ട്രേഷൻ തുക 2000 ആക്കി ഉയർത്തിയതോടെ സിനിമാസ്വാദകർ മേളയെ കൈവിടുകയാണ്‌. കഴിഞ്ഞ വർഷങ്ങളിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ച് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ്ണമായിരുന്നു. എന്നാൽ, ഇക്കൊല്ലം ഇനിയും പാസുകൾ ബാക്കിയാണ്. 1000 രൂപയ്ക്ക് മൂന്ന് ദിവസത്തെ പാസും സ്പോട്ട് രജിസ്‌ട്രേഷൻ സംവിധാനവുമൊക്കെ അക്കാദമി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പ്രതികരണം ഡെലിഗേറ്റുകളിൽ നിന്ന് ഉണ്ടായിട്ടില്ല.

അതേ സമയം, ഇന്ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.