മാസ് ഗെറ്റപ്പില്‍ നിവിന്‍: റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി

തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് റിച്ചി.

മാസ് ഗെറ്റപ്പില്‍ നിവിന്‍: റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. ലോക്കല്‍ റൗഡിയായി മാസ് ഗെറ്റപ്പിലാണ് നിവിന്‍ പോളി എത്തുന്നത്.നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇരുവരും തമ്മിലുള്ള സൗഹൃദവും തുടര്‍ന്നുള്ള ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


ബോട്ട് മെക്കാനിക്കിന്റെ വേഷത്തിലാണ് നാട്ടി അഭിനയിക്കുന്നത്. നിവിന്റെ വളര്‍ത്തച്ഛന്റെ വേഷത്തില്‍ പ്രകാശ്‌രാജും ചിത്രത്തില്‍ എത്തുന്നു. ശ്രദ്ധാ ശ്രീനാഥ്, ലക്ഷ്മി പ്രിയ, ചന്ദ്രമൗലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കന്നട ചിത്രമായ ഉള്ളിടവരു കണ്ടാന്തെയുടെ തമിഴ് പതിപ്പാണ് റിച്ചി.

നിവിന്‍ പോളി ചിത്രമായ നേരം മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടിയിരുന്നു. പിന്നാലെയാണ് നിവിന്‍ ചിത്രമായ പ്രേമം തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കയും ടോളിവുഡില്‍ തരംഗമാകുകയും ചെയ്തത്. മികച്ച വിജയങ്ങള്‍ക്ക് ശേഷമാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രവുമായി നിവിന്‍ എത്തുന്നത്.