'പക്ഷികളുടെ മണ'ത്തില്‍ ശ്രുതി മേനോന് പകരം മൈഥിലി

അപൂര്‍വയിനം പക്ഷിയെത്തിരഞ്ഞു പോകുന്ന പക്ഷി നിരീക്ഷകയുടെ കഥയാണ് 'പക്ഷിയുടെ മണം' പറയുന്നത്.

പക്ഷികളുടെ മണത്തില്‍ ശ്രുതി മേനോന് പകരം മൈഥിലി

പുതുമുഖ സംവിധായിക നയനസൂര്യയുടെ 'പക്ഷികളുടെ മണം' എന്ന ചിത്രത്തില്‍ നിന്ന് ശ്രുതി മേനോന്‍ പിന്‍മാറി. ഇതിനെത്തുടര്‍ന്ന് മൈഥിലിയാണ് പുതിയ നായിക. ഒഴിവാക്കാനാകാത്ത തിരക്കുകള്‍ ഉള്ളതിനാലാണ് ശ്രുതി പിന്‍മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപൂര്‍വയിനം പക്ഷിയെത്തിരഞ്ഞു പോകുന്ന പക്ഷി നിരീക്ഷകയുടെ കഥയാണ് 'പക്ഷിയുടെ മണം' പറയുന്നത്.

വിവാഹത്തിന് മുമ്പും ശേഷവുമുള്ള പക്ഷിനിരീക്ഷകയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സംവിധായിക നയനസൂര്യ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലെനിന്‍ രാജേന്ദ്രന്‍, ഡോ. ബിജു എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് നയനസൂര്യ.