'ഒടിയന്‍'; മോഹന്‍ലാലിന്റെ ത്രീഡി ചിത്രം വരുന്നു; നായിക മഞ്ജു വാര്യര്‍

ദുര്‍മന്ത്രവാദത്തില്‍ അഗ്രഗണ്യനായ വ്യക്തിയുടെ കഥ പറയുന്ന സിനിമ നവാഗത സംവിധായകന്‍ ശ്രീകുമാറാണ് സംവിധാനം ചെയ്യുന്നത്.

ഒടിയന്‍; മോഹന്‍ലാലിന്റെ ത്രീഡി ചിത്രം വരുന്നു; നായിക മഞ്ജു വാര്യര്‍

പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' എന്ന ത്രീഡി ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മഞ്ജു വാര്യരാണ് നായിക. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് സിനിമ നിര്‍മിക്കുന്നത്.

ശ്രീകുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത് ഹരികൃഷ്ണനാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്. ഷാജി കുമാറാണ് ക്യാമറ. ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയന്‍ ദുര്‍മന്ത്രവാദത്തില്‍ അഗ്രഗണ്യനായ ഒരാളുടെ കഥ പറയുന്നു. സിനിമ ഒരു മികച്ച ദൃശ്യാനുഭവവമാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.