മികച്ച ഗായകനുള്ള അവാർഡ് ഏറ്റുവാങ്ങി മോഹൻലാൽ; അഭിനന്ദനമറിയിച്ച് ശ്രീകുമാർ മേനോൻ

റെഡ് എഫ്എമ്മിന്റെ ഇത്തവണത്തെ മികച്ച സെലിബ്രിറ്റി ഗായകനുളള അവാർഡ് കവിയൂർ പൊന്നമ്മയിൽ നിന്നും മോഹൻലാൽ ഏറ്റുവാങ്ങി.

മികച്ച ഗായകനുള്ള അവാർഡ് ഏറ്റുവാങ്ങി മോഹൻലാൽ; അഭിനന്ദനമറിയിച്ച് ശ്രീകുമാർ മേനോൻ

അഭിനയ മികവിന് നിരവധി അവാർഡുകൾ നേടിയ മോഹൻലാലിന് ആദ്യമായാണ് മികച്ച ഗായകനുള്ള അവാർഡ് ലഭിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിലെ ' ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മികച്ച സെലിബ്രിറ്റി ഗായകനുള്ള ഈ പുരസ്കാരം ലഭിച്ചത്. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്തത് . പ്രഭാവര്‍മയുടെ വരികള്‍ക്ക് ഈണം നൽകിയത് എം. ജയചന്ദ്രനാണ്. മികച്ച ഗായകനുള്ള പുരസ്‌കാരം തന്റെ ആദ്യ ചിത്രത്തിലെ ഗാനത്തിനു തന്നെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അവാർഡിന് അർഹനായ മോഹൻലാലിന് എല്ലാവിധ അഭിനന്ദനങ്ങൾ നൽകുന്നുവെന്നും ശ്രീകുമാർ മേനോൻ തന്റെ ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചു.

ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

'അഭിനന്ദനങ്ങൾ ലാലേട്ടാ... ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി <3 ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു... ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.'