കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ആവശ്യപ്പെട്ട ചിമ്പുവിനെതിരെ പരാതിയുമായി പാൽ വ്യാപാരികൾ

"സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം ധാരാളമായി പാല്‍ പാക്കറ്റുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്." വ്യാപാരികൾ പറഞ്ഞു.

കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ആവശ്യപ്പെട്ട ചിമ്പുവിനെതിരെ പരാതിയുമായി പാൽ വ്യാപാരികൾ

തൻ്റെ പുതിയ ചിത്രത്തിൻ്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട തമിഴ് നടൻ ചിമ്പുവിനെതിരെ പാൽ വ്യാപാരികളുടെ പരാതി. 2015 മുതൽ പാലഭിഷേകം നിർത്തലാക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ചിലപ്പോഴൊക്കെ ആവശ്യക്കാർക്ക് പോലും പാൽ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും പാൽ വ്യാപാരികൾ പറഞ്ഞു. അതു കൊണ്ടാണ് താരത്തിനെതിരെ പരാതി നൽകിയതെന്ന് അവർ അറിയിച്ചു.

"ചിമ്പുവിന്റെ ആരാധകരും മറ്റുളള നടന്‍മാരുടെ ഫാന്‍സും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. ആളുകള്‍ക്കിടയില്‍ കലാപമുണ്ടാകും. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം ധാരാളമായി പാല്‍ പാക്കറ്റുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ചിമ്പുവിനെ പോലെയുളള ആളുകള്‍ ഇങ്ങനെ പറയുമ്പോള്‍ പ്രശ്‌നം ഒന്നൂകൂടി വഷളാവുകയാണ് ചെയ്യുന്നത്." വ്യാപാരികള്‍ പറഞ്ഞു.

നേരത്തെ തൻ്റെ പുതിയ ചിത്രമായ 'വന്താ രാജാവാതാൻ വരുവേൻ' എന്ന ചിത്രത്തിൻ്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തണമെന്നാണ് ചിമ്പു ആവശ്യപ്പെട്ടിരുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ കട്ടൗട്ട്, ബാനർ തുടങ്ങിയവ സ്ഥാപിക്കണമെന്നും പാക്കറ്റിലല്ല, അണ്ഡാവിൽ തന്നെ കട്ടൗട്ടിൽ പാൽ ഒഴിക്കണമെന്നും ചിമ്പു ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പാൽ വ്യാപാരികളുടെ പരാതി.

Story by