മാസ് രം​ഗങ്ങളുമായി 'മാസ്റ്റർപീസ്' ട്രെയിലർ പുറത്തിറങ്ങി

മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങളാണ് ട്രെയിലറിന്റെ പ്രധാന ഹെെലേറ്റ്

മാസ് രം​ഗങ്ങളുമായി മാസ്റ്റർപീസ് ട്രെയിലർ പുറത്തിറങ്ങി

ആരാധകർ ഏറെ കാത്തിരുന്ന മാസ്റ്റർപീസിന്റെ ട്രെയിലർ പുറത്തിറങ്ങി. എഡ്വേർഡ് ലിവിം​ഗ്സ്റ്റൺ എന്ന കോളേജ് അധ്യാപകനായി എത്തുന്ന ചിത്രം ഫാമിലി എന്റർടെയിനറാണ്. ഒരു മിനിറ്റ് 48 സെക്കന്റ് ദെെർഘ്യമുള്ള ട്രെയിലറിൽ ഏറെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രം​ഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങളാണ് ട്രെയിലറിന്റെ പ്രധാന ഹെെലേറ്റ്.


പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന മാസ്റ്റർ പീസ് സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു,‌‌‌ ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലെത്തും.

Read More >>