മമ്മൂട്ടി പരോളിൽ

ഭൂതക്കണ്ണാടി, നിറക്കൂട്ട്, മതിലുകള്‍, ന്യുഡല്‍ഹി, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലെല്ലം ജയില്‍പ്പുള്ളിയുടെ കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചത്. പരോള്‍ എന്ന അടുത്ത മമ്മൂട്ടിച്ചിത്രത്തിലും മമ്മൂട്ടി ജയിലിലാണ്...

മമ്മൂട്ടി പരോളിൽ

ജയില്‍ പശ്ചാത്തലമായി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ഭൂതക്കണ്ണാടി, നിറക്കൂട്ട്, മതിലുകള്‍, ന്യുഡല്‍ഹി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശ്രദ്ധേയ കഥാപാത്രവുമായി എത്തുകയാണ് പരോള്‍ എന്ന ചിത്രത്തിലൂടെ.

ശരത് സന്ദിതാണ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍. പരസ്യചിത്രസംവിധാനരംഗത്തു നിന്നും സിനിമയിലെത്തിയ നവാഗതനാണ് ശരത്. സൗത്ത് ഇന്ത്യന്‍ ബാങ്കിനുവേണ്ടി മമ്മൂട്ടി ചെയ്ത പരസ്യങ്ങളുടെ സംവിധായകന്‍ ശരതാണ്. മിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാംഗ്ലൂരിലാണ് ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ജയില്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ബാംഗ്ലൂരിനു പുറമേ കേരളത്തിലും ചിത്രീകരണം നടക്കും.

അജിത് പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രം പൂര്‍ണ്ണമായും ശ്രദ്ധപിടിച്ചു പറ്റുന്ന ചിത്രമായിരിക്കുമെന്നാണ് സൂചന. ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെ കാണാത്ത ഭാവവേഷ പകര്‍ച്ചകള്‍ ചിത്രത്തിലുണ്ടെന്ന് സൂചന. ചിത്രത്തിന്റെ രണ്ടാം ഷെഡ്യുള്‍ സെപ്റ്റംബറില്‍ തുടങ്ങും.

ആന്റണി ഡിക്രൂസിന്റെ എന്റര്‍ടെയ്ന്‍മെന്റിന്റെയും ജെജെ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജൂഡ് സുധീറും ജൂബി നൈനാനും ചേര്‍ന്നാണ് നിര്‍മ്മാണം. അജയ് വാസുദേവിന്റെ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Read More >>