കേരളക്യാമ്പസുകളിലെ ആദ്യത്തെ ക്വീര്‍ ചലച്ചിത്രോത്സവം കാര്യവട്ടം ക്യാമ്പസിൽ

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽജിബിറ്റി ചലചിത്രോത്സവമാണിത്. യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം നിർവഹിക്കും.

കേരളക്യാമ്പസുകളിലെ ആദ്യത്തെ ക്വീര്‍  ചലച്ചിത്രോത്സവം കാര്യവട്ടം ക്യാമ്പസിൽ

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് വ്യത്യസ്തമായൊരു ചലച്ചിത്ര പ്രദർശനത്തിന് വേദിയാവുകയാണ്. 'കാമ്പസ് ക്വീര്‍ ഫിലിം ഫെസ്റ്റിവലിന്റെ' ആദ്യ പ്രദർശനമാണ് നാളെ. മുംബൈയിലെ കാഷിസ് ആർട്സ് ഫൗണ്ടേഷനും ക്വീര്‍ റിഥവും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് യൂണിയനോട് ചേർന്നാണ് ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽജിബിറ്റി ചലചിത്രോത്സവമാണിത്. യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം നിർവഹിക്കും. രാവിലെയും ഉച്ചക്കുമായാണ് സ്ക്രീനിങ്ങ് നടക്കുന്നത്.

വൈകുന്നേരം 3 മണിക്ക് ഐപിസി 377 നിനേയും നാൽസാ ജെഡ്ജ്മെന്റിനേയും കുറിച്ച് പാനൽ ചർച്ചയും ഉണ്ടാകും. കാഷിസ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഇന്ത്യൻ എക്സ് പ്രസ്സിലെ ഷിബു തോമസ്, ക്യൂരളത്തിന്റെ ശ്യാമ എസ് പ്രഭ, സജിത്ത് എം എസ്, സ്റ്റേറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് സൂര്യ അഭിലാഷ്, എന്നിവർ പാനൽ ഡിസ്കഷനിൽ പങ്കെടുക്കും. പ്രജിത് പികെ മോഡറേറ്റർ ആയിരിക്കും.

കേരളത്തിലാകമാനം പത്തോളം ക്യാമ്പസുകളിൽ പ്രദർശനം തുടരും. ക്വീര്‍ ബോധവത്കരണത്തോടനുബന്ധിച്ച് ക്യൂരളം നടത്തുന്ന വാർഷിക പരിപാടികളിൽപെടുന്ന 'ടൂറിങ് ടോക്കീസി'ന്റെ തുടർച്ചയാണ് ഈ ചലച്ചിത്ര പ്രദർശനം.

Read More >>