ജയസൂര്യയും സൗബിനും മികച്ച നടന്മാർ; നടി നിമിഷ സജയൻ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

മൊത്തം അഞ്ചു പുരസ്കാരങ്ങളുമായി തിളങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയാണ് പുരസ്കാരങ്ങളിൽ നേട്ടമുണ്ടാക്കിയത്.

ജയസൂര്യയും സൗബിനും മികച്ച നടന്മാർ; നടി നിമിഷ സജയൻ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

49ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ പങ്കിട്ടെടുത്തു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യ പുരസ്കാരാർഹനായപ്പോൾ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് സൗബിന് പുരസ്കാരം ലഭിച്ചത്.

ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലെ പ്രകടന മികവിൽ നിമിഷ സജയനാണ് മികച്ച നടി. മികച്ച സ്വഭാവ നടനായി ജോസഫ് എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രം അനശ്വരമാക്കിയ ജോജു ജോർജിനെ തെരഞ്ഞെടുത്തു. ഒരു ഞായറാഴ്ച എന്ന ചിത്രം മികച്ച സിനിമയായും ശ്യാമപ്രസാദ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ മുഹ്സിൻ പാരാരി, സക്കരിയ എന്നിവർ പങ്കിട്ടു. ജനപ്രിയ ചിത്രവും സുഡാനി ഫ്രം നൈജീരിയ ആണ്. ചിത്രത്തിലെ തന്നെ അഭിനയത്തിന് സരസ്സ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ എന്നിവർ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം പങ്കിട്ടു.

മൊത്തം അഞ്ചു പുരസ്കാരങ്ങളുമായി തിളങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയാണ് പുരസ്കാരങ്ങളിൽ നേട്ടമുണ്ടാക്കിയത്.