കാവ്യാ മാധവന്‍ പാടുന്നു: ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ?

ഉണ്ണിപ്രണവം ഒരുക്കുന്ന പുതിയ ചിത്രമായ 'ഹദിയ'യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തുന്നത്.

കാവ്യാ മാധവന്‍ പാടുന്നു: ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ?

മാറ്റിനി എന്ന ചിത്രത്തിലെ 'മൗനമായ് മനസ്സില്‍' എന്ന ഗാനത്തിനുശേഷം ഉണ്ണിപ്രണവം ഒരുക്കുന്ന പുതിയ ചിത്രമായ 'ഹദിയ'യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തുന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തിന്റെ ഈണത്തില്‍ ഒരുക്കിയ ഗാനമാണ് കാവ്യ പാടിയിരിക്കുന്നത്. ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്.


നിഷാന്‍, അമീര്‍ നിയാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാദിയ. എത്തിക്കല്‍ എന്റര്‍ടെയ്ന്‍മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ബാനറില്‍ അയൂബ് കേച്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാഗിണി, നന്ദ്വാനി ലിയോണ ലിഷോയ് എന്നിവര്‍ നായികമാരായിഎത്തുന്നു. സായ്കുമാര്‍, അലന്‍സിയര്‍, പ്രദീപ് കോട്ടയം, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ചിത്രം 14 ന് തിയറ്ററുകളില്‍ എത്തും.

Read More >>