കാല പഞ്ച് ലീക്കായി: കബാലിയെ പോലെ കിടിലന്‍ ഡയലോഗുകള്‍ ഉണ്ടെന്ന് ഉറപ്പായി.

ഞാന്‍ കാല്‍ വൈക്കിറതും വൈക്കാത്തതും, ഉന്‍ തലയൈ എടുക്കിറതും എടുക്കാത്തതും ഉന്‍കിട്ടത്താന്‍ ഇരുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കാല പഞ്ച് ലീക്കായി: കബാലിയെ പോലെ കിടിലന്‍ ഡയലോഗുകള്‍ ഉണ്ടെന്ന് ഉറപ്പായി.

സൂപ്പര്‍ ഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം സ്റ്റൈല്‍ മന്നന്‍ രജനി കാന്തിനെ നായകനാക്കി പാ രഞ്ചിത്ത് ഒരുക്കുന്ന പുതിയ ചിത്രമായ കാലയിലെ പഞ്ച് ഡയലോഗും സിനിമയുടെ തീം മ്യുസിക്കും ലീക്കായി.

കാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ധനുഷ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് സിനിമയിലെ പ്രധാനപ്പെട്ട ഡയലോഗുകളില്‍ ഒന്നായ ഞാന്‍ കാല്‍ വൈക്കിറതും വൈക്കാത്തതും, ഉന്‍ തലയൈ എടുക്കിറതും എടുക്കാത്തതും ഉന്‍കിട്ടത്താന്‍ ഇരുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ബാബയ്ക്ക് മുമ്പ് വരെ ചിത്രങ്ങള്‍ അനൗണ്‍സ്‌ ചെയ്യുമ്പോള്‍ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങളും സംഗീതവും പുറത്തുവിടുമായിരുന്നു. എന്നാല്‍ മുത്തു സിനിമയ്ക്ക് ശേഷം ഇതുപോലുള്ള ഫസ്റ്റ് ലുക്ക് രംഗങ്ങളും ഡയലോഗുകളും തന്റെ അനുവാദം ഇല്ലാതെ പുറത്തുവിടരുതെന്ന് രജനി കര്‍ശനമാക്കിയിരുന്നു. പിന്നാലെ ശങ്കര്‍ വന്നപ്പോള്‍ സിനിമയുടെ പേര് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. റിലീസ് തിയതിയ്ക്ക് ഒരാഴ്ച്ച മുമ്പായിരിക്കും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സംഗീതവും മറ്റ് പരസ്യങ്ങളും പ്രഖ്യാപിക്കുന്നത്.

ഫസ്റ്റ് ലുക്ക് പുറത്തിറക്കുമ്പോള്‍ ചിത്രത്തിന് കൂടുതല്‍ നേട്ടമാണ് കിട്ടുന്നത്. ആ രീതിയില്‍ ഇപ്പോള്‍ മാറ്റം കൊണ്ടുവന്നത് പാ രഞ്ചിത്താണ്. അദ്ദേഹം സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. ഇപ്പോള്‍ ചിത്രത്തിലെ ഡയലോഗും തീം മ്യുസിക്കും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതോടെ അത് സിനിമയെ എത്രത്തോളം ബാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ചർച്ച.

കബാലി മലേഷ്യയില്‍ ചിത്രീകരിച്ചപ്പോള്‍ കാലയുടെ പ്രധാന ലൊക്കേഷന്‍ ചിത്രീകരിച്ചത് മുംബൈയിലാണ്. അധോലോക നായകനായാണ് രജനി ചിത്രത്തില്‍ എത്തുക. സിനിമയുടെ ഉള്ളടക്കത്തില്‍ രാഷ്ട്രീയ സൂചനകളുണ്ടാകുമെന്ന് അഭ്യുഹമുണ്ട്. സംഘ കാലഘട്ടത്തിലെ ചോള രാജാവായിരുന്ന കരികാലന്‍ കാവേരി നദിക്കു കുറുകെ കല്ലാനി അണക്കെട്ടു നിര്‍മിച്ചതുള്‍പ്പെടെയുള്ള വീര കഥകള്‍ തമിഴ് പാരമ്പര്യത്തിന്റെ ഭാഗമാണ് .

മുംബൈയില്‍ താമസിക്കുന്ന തമിഴരില്‍ ചിലര്‍ കരികാലനെ ദൈവത്തിന്റെ പ്രതിപുരുഷനായാണ് കാണുന്നത്. മുംബൈയില്‍ജീവിക്കുന്ന തമിഴ്നാട്ടുകാരുടെ കഥ പറയുന്ന ചിത്രമായതിനാലാണു കരികാലന്‍ എന്ന പേര് തെരഞ്ഞെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം.