'ഫഹദ് സൂപ്പറാ'; കുമ്പളങ്ങി നൈറ്റ്സിലെ 'നൈല' പറയുന്നു

മോഡലും ഗായികയും കൂടിയായ ജാസ്മിൻ തൻ്റെ കുമ്പളങ്ങി വിശേഷങ്ങളെ വിലയിരുത്തുന്ന വീഡിയോ വൈറലാവുകയാണ്.

ഫഹദ് സൂപ്പറാ; കുമ്പളങ്ങി നൈറ്റ്സിലെ നൈല പറയുന്നു

ഫഹദ് ഫാസിൽ അതിശയിപ്പിക്കുന്ന നടനാണെന്ന് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ നൈല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കൻ നടി ജാസ്മിൻ മെറ്റീവിയർ. സിനിമയിലെ അണിയറ പ്രവർത്തകരെപ്പറ്റിയും സഹനടീനടന്മാരെപ്പറ്റിയും വാചാലയായ ജാസ്മിൻ തൻ്റെ ആദ്യ സിനിമയും കഥാപാത്രവും ഏറെ സ്വീകരിക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ്. മോഡലും ഗായികയും കൂടിയായ ജാസ്മിൻ തൻ്റെ കുമ്പളങ്ങി വിശേഷങ്ങളെ വിലയിരുത്തുന്ന വീഡിയോ വൈറലാവുകയാണ്.

"ആദ്യം ഫഹദ് വളരെ നിശബ്ദനായിരുന്നു. ഞങ്ങൾ തമ്മിൽ വഴക്കിടുന്ന ഒരു സീനുണ്ട്. ആ സീനിൽ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ അയ്യോ എന്നെക്കൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നിൽക്കാൻ പറ്റില്ല, മര്യാദയ്ക്ക് എങ്ങനെയെങ്കിലും ചെയ്തു തീർത്താൽ മതിയെന്ന മട്ടിലും. വളരെ എളിമയുളള ഒരാളാണ് ഫഹദ്. അതിശയിപ്പിക്കുന്ന നടൻ, ആ കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. തീരെ ശാന്തനായ, അഭിനയത്തെപ്പറ്റി ഏറെ അറിവുള്ള അദ്ദേഹത്തോട് എനിക്കൊരുപാട് ബഹുമാനം തോന്നുന്നു."- ഫഹദിനെപ്പറ്റി ജാസ്മിൻ പറയുന്നു.

സൗബിൻ ഷാഹിറിനെപ്പറ്റിയും ജാസ്മിൻ മനസ്സു തുറന്നു. "സൗബിൻ എന്നു പറഞ്ഞാൽ തന്നെ എന്റർടെയ്മെന്റാണ്. വളരെ നല്ല നടൻ ഒപ്പം എല്ലാ സമയവും സെറ്റിൽ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കുംസൗബിൻ എന്നു പറഞ്ഞാൽ തന്നെ എന്റർടെയ്മെന്റാണ്. വളരെ നല്ല നടൻ ഒപ്പം എല്ലാ സമയവും സെറ്റിൽ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കും. നല്ല സ്പിരിറ്റ്, നല്ല എനർജി, നിറയെ ചിരി'- ജാസ്മിൻ പറയുന്നു.

അമേരിക്കയിലെ ബ്രുക്‌ലിൻ സ്വദേശിയാണ് ജാസ്മിൻ. മുൻപ് ഹ്രസ്വചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജാസ്മിൻ്റെ ആദ്യ ഫീച്ചർ സിനിമയാണ് 'കുമ്പളങ്ങി നൈറ്റ്സ്'. ഫ്രഞ്ച് ആന്റ് ഏഷ്യൻ ബാക്ക് ഗ്രൗണ്ടിൽ നിന്നും വരുന്ന ജാസ്മിന്റെ അച്ഛൻ ഏഷ്യനാണ്. അമ്മ ഫ്രഞ്ചും. സിനിമയിലൂടെ കേരളത്തെപ്പറ്റിയും ഇവിടുത്തെ ആളുകളെപ്പറ്റിയും മനസ്സിലാക്കിയ സന്തോഷത്തിലാണ് ജാസ്മിൻ.