തായ് ഗുഹയിലെ രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്; ബോളിവുഡ് നിർമ്മാതാക്കൾ തായ്ലൻഡിലെത്തി

പ്രതീക്ഷയും ധൈര്യവും കണ്ണീരും സന്തോഷവുമെല്ലാമിഴ ചേർന്ന രക്ഷാപ്രവർത്തനത്തിൻ്റെ ആത്മാവ് പിടിച്ചെടുക്കാൻ അമേരിക്കയിലെ പ്യുവർ ഫ്ലിക്സ് ഫിലിംസ് മാനേജിംഗ് പാർട്നർ മിഖായേൽ സ്കോട്ടും സഹനിർമാതാവ് ആദം സ്മിത്തുമാണ് തായ് ഗുഹയിൽ എത്തിയിരുന്നത്.

തായ് ഗുഹയിലെ രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്; ബോളിവുഡ് നിർമ്മാതാക്കൾ തായ്ലൻഡിലെത്തി

ചരിത്രം വഴിമാറിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങി ഹോളിവുഡ്. ലോകം മുഴുവൻ പ്രാർത്ഥനയോടെ ഉറ്റുനോക്കിയ അതിസാഹസികമായ സംഭവം വെള്ളിത്തിരയിലേക്ക് പകർത്താനുള്ള പ്രാരംഭ നടപടികൾ ഹോളിവുഡ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.

രക്ഷാപ്രവർത്തനം നടക്കുന്ന സമയത്ത് കാര്യങ്ങൾ വീക്ഷിക്കാനും മനസ്സിലാക്കാനുമായി ഗുഹാപരിസരത്ത് രണ്ടു ഹോളിവുഡ് നിർമ്മാതാക്കൾ എത്തിയിരുന്നു. പ്രതീക്ഷയും ധൈര്യവും കണ്ണീരും സന്തോഷവുമെല്ലാമിഴ ചേർന്ന രക്ഷാപ്രവർത്തനത്തിൻ്റെ ആത്മാവ് പിടിച്ചെടുക്കാൻ അമേരിക്കയിലെ പ്യുവർ ഫ്ലിക്സ് ഫിലിംസ് മാനേജിംഗ് പാർട്നർ മിഖായേൽ സ്കോട്ടും സഹനിർമാതാവ് ആദം സ്മിത്തുമാണ് തായ് ഗുഹയിൽ എത്തിയിരുന്നത്. ഇവർ രക്ഷാപ്രവർത്തകരോട് കാര്യങ്ങൾ വിശദമായി ചർച്ച നടത്തിയിട്ടുണ്ട്. തിരക്കഥാകൃത്തുമായി വീണ്ടും വന്ന് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് ഇവരുടെ പദ്ധതി. ലോകത്തിനു മുഴുവൻ പ്രചോദനവും സന്തോഷവും നൽകിയ സംഭവം എത്രയും വേഗം വെള്ളിത്തിരയിലെത്തിക്കുമെന്ന് അവർ പറഞ്ഞു.നിർമ്മാതാക്കളിലൊരാളായ സ്കോട്ടിൻ്റെ ഭാര്യ തായ്ലൻഡ് വംശജയാണ്. വർഷത്തിൽ പകുതി സമയങ്ങൾ സ്കോട്ട് തായ്ലൻഡിലാണ് ചെലവഴിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തായ് നാവിക സേനയിലെ മുങ്ങൽ വിദഗ്ധൻ സമാൻ കുനാൻ സ്കോട്ടിന്റെ ഭാര്യയുടെ സഹപാഠിയാണ്. അദ്ദേഹത്തിൻ്റെ മരണം തനിക്കും ഭാര്യക്കും ഏറെ ഞെട്ടലുണ്ടാക്കിയെന്നും സിനിമ അദ്ദേഹത്തിനു സമർപ്പിക്കാനാണ് ഉദ്ദേശ്യമെന്നും സ്കോട്ട് പറഞ്ഞു. ഇത്രത്തോളം ആകാംക്ഷ നിറഞ്ഞ സംഭവമായതു കൊണ്ട് തന്നെ മറ്റു പ്രൊഡക്ഷൻ കമ്പനികളും സിനിമയുമായി വന്നേക്കാമെന്നും അതുകൊണ്ട് തന്നെ എത്രയും വേഗം സിനിമയുടെ ജോലികൾ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More >>