നിർമ്മിച്ചത് ചിത്രം, വന്ദനം തുടങ്ങി 22 സിനിമകൾ; ഇപ്പോൾ മരുന്നിനു പോലും വകയില്ലാതെ മരണം കാത്ത് പികെആർ പിള്ള

മൂന്നു വർഷങ്ങൾക്കു മുൻപ് സിനിമാ താരം കൂടി ആയിരുന്ന മകൻ സിദ്ധു മരിച്ചു. എങ്കിലും ഇപ്പോഴും മകനെ കാത്ത് അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമെന്ന് കുടുംബക്കാർ പറയുന്നു.

നിർമ്മിച്ചത് ചിത്രം, വന്ദനം തുടങ്ങി 22 സിനിമകൾ; ഇപ്പോൾ മരുന്നിനു പോലും വകയില്ലാതെ മരണം കാത്ത് പികെആർ പിള്ള

ചിത്രം, വന്ദനം തുടങ്ങി മലയാളി എക്കാലവും ഓർത്തിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ 22 സിനിമകൾ നിർമ്മിച്ച പികെആർ പിള്ള മരുന്നിനു പോലും വകയില്ലാതെ മരണം കാത്ത് കിടക്കുന്നുവെന്ന് റിപ്പോർട്ട്. ഓർമ്മ നഷ്ടപ്പെട്ട അദ്ദേഹം 85 വയസ്സിൻ്റെ വാർദ്ധക്യത്തിൽ തൃശൂർ പീച്ചിയിലുള്ള തൻ്റെ വീട്ടിൽ നിശബ്ദനായി കഴിയുകയാണ്.

അറിയപ്പെടുന്ന കച്ചവടക്കാരൻ കൂടിയായ പികെആർ പിള്ളയുടെ ബിസിനസ് സാമ്രാജ്യം പലരും തട്ടിയെടുത്തതോടെയാണ് മലയാള ചലച്ചിത്ര മേഖലയിലെ ഒരുകാലത്തെ സൂപ്പർ ഹിറ്റ് നിർമ്മാതാവ് ഇത്ര ഭീകരമായ അവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടത്. നിർമ്മാതാവാറ്റ സജി നമ്പ്യാട്ടിലൂടെയാണ് അദ്ദേഹത്തിൻ്റെ ഈ അവസ്ഥ പുറം ലോകമറിഞ്ഞത്. പണമില്ലാത്തതിനാൽ ഒരു മകളുടെ വിവാഹം ഇനിയും നടത്തിയിട്ടില്ല. മൂന്നു വർഷങ്ങൾക്കു മുൻപ് സിനിമാ താരം കൂടി ആയിരുന്ന മകൻ സിദ്ധു മരിച്ചു. എങ്കിലും ഇപ്പോഴും മകനെ കാത്ത് അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമെന്ന് കുടുംബക്കാർ പറയുന്നു.

1984ൽ വെപ്രാളം എന്ന സിനിമ നിർമ്മിച്ചു കൊണ്ട് ചലച്ചിത്ര മേഖലയിലേക്ക് കടന്ന അദ്ദേഹം അമൃതം ഗമയ, കിഴക്കുണരും പക്ഷി, ചിത്രം, വന്ദനം തുടങ്ങി 22 സിനിമകൾ കൂടി നിർമ്മിച്ചു.