ഈ പൊറോട്ടയും ബീഫ്റോസ്റ്റും നമ്മള്‍ മലയാളികള്‍ക്കു വെറുമൊരു ഭക്ഷണം മാത്രമല്ല, ഒരു വികാരമാണ്: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടി ഗോദ ടീമിന്റെ് ബീഫ് ട്രോൾ

തിയേറ്ററില്‍ വിജയകരമായ രീതിയില്‍ പ്രദര്‍ശനം നടക്കുന്ന 'ഗോദ'യുടെ അണിയറക്കാരും കശാപ്പു നിരോധനത്തിനെതിരെ ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളിയുടെ പൊറോട്ട-ബീഫ് ഇഷ്ടമാണ് ഗോദ ടീം ട്രോളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്...

ഈ പൊറോട്ടയും ബീഫ്റോസ്റ്റും നമ്മള്‍ മലയാളികള്‍ക്കു വെറുമൊരു ഭക്ഷണം മാത്രമല്ല, ഒരു വികാരമാണ്: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടി ഗോദ ടീമിന്റെ് ബീഫ് ട്രോൾ

നോമ്പുകാലം ആരംഭിക്കുന്ന വേളയില്‍ കാലികളെ കശാപ്പുചെയ്യുന്നതു തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു. തിയേറ്ററില്‍ വിജയകരമായ രീതിയില്‍ പ്രദര്‍ശനം നടക്കുന്ന 'ഗോദ'യുടെ അണിയറക്കാരും ഈ നീക്കത്തിനെതിരെ ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളിയുടെ പൊറോട്ട-ബീഫ് ഇഷ്ടമാണ് ഗോദ ടീം ട്രോളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ടൊവിനോയുടെ അഥാപാത്രം ഒരു ഹോട്ടലില്‍ ഇരുന്ന് സുഹൃത്തിനോടു സംസരിക്കുന് രംഗമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മുന്നേറുന്നത്. ഈ പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണം മാത്രമല്ല. ഒരു വികാരമാണെന്നും ടൊവിനോസയുടെ കഥാപവത്രം പറയുന്നുണ്ട്. സംഭാഷണത്തിനിടെ ബീഫ് പാചകം ചെയ്യുന്ന ശബ്ദവും പ്രേക്ഷകര്‍ക്കു കേള്‍ക്കാന്‍ കഴിയുന്നുണ്ട്. റെസ്റ്റ് ഇന്‍ പീസ് ബീഫ്, പ്രിയപ്പെട്ട ബീഫിന് ഗോ ടീമിന്റെ ആദരാഞ്ജലികള്‍ എന്ന കമന്റോടെയാണ് രംഗം അവസാനിക്കുന്നത്.


കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇനിമുതല്‍ കര്‍ഷകര്‍ക്കു മാത്രമേ കന്നുകാലികളെ വാങ്ങാനോ വില്‍ക്കാനോ കഴിയൂ. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പ് ഉപയോഗിച്ചാണ് നിരോധനം. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് വിവാദ ഉത്തരവെന്നതും ശ്രദ്ധേയമാണ്.