മീ ടൂ ആരോപണം: നടൻ അർജ്ജുൻ അറസ്റ്റിലായേക്കും; ശിക്ഷ രണ്ടു വർഷം തടവ്

ഇന്ത്യൻ ശിക്ഷാ നിയമം 354, 354 എ, 509 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മീ ടൂ ആരോപണം: നടൻ അർജ്ജുൻ അറസ്റ്റിലായേക്കും; ശിക്ഷ രണ്ടു വർഷം തടവ്

നടി ശ്രുതി ഹരിഹരൻ ഉയർത്തിയ ലൈംഗികാതിക്രമ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ സിനിമാ താരം അർജ്ജുൻ ഉടൻ അറസ്റ്റിലായേക്കും. ബെംഗളൂരൂ കബോൺ പാർകക് പോലീസ് സ്റ്റേഷനിൽ ശ്രുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 354, 354 എ, 509 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം, മോശമായ സംസാരിക്കുക, അപമര്യാദയായി പെരുമാറുക, തുടങ്ങിയ കുറ്റങ്ങളുള്ള വകുപ്പുകളാണ് അർജുനെതിരെ ചുമർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ സാധിക്കും. രണ്ടു വർഷം പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യമാണിത്.

ശ്രുതിയുടെ ആരോപണത്തിന് പിന്നാലെ അർജുൻ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ശ്രുതി നടനെതിരെ പരാതി നൽകിയത്. ബെംഗളൂരൂ സിറ്റി സിവിൽ കോർട്ടിലാണ് അർജുൻ കേസ് ഫയൽ ചെയ്തത്. അതേസമയം താരങ്ങൾ തമ്മിലുള്ള അനുരഞ്ജന ചർച്ചയ്ക്ക് കന്നഡ സിനിമ ലോകം ശ്രമിച്ചിരുന്നു. എന്നാൽ അർജുനുമായി ഒത്തുതീർപ്പിനില്ലെന്നും പ്രശ്നം നിയമപരമായി തന്നെ നേരിടുമെന്നും ശ്രുതി പറഞ്ഞു.

Read More >>