സ്റ്റാർ സ്റ്റാർ സൂപ്പർ സ്റ്റാർ...

സിനിമയിലെ ഹീറോയിസം ആസ്വദിച്ചാൽ മാത്രം പോര, നായകന്മാർക്ക് കിടിലൻ പേരിട്ട് വിളിക്കുകയും കൂടി ചെയ്താലേ ആരാധകർക്ക് തൃപ്തിയാകൂ…

സ്റ്റാർ സ്റ്റാർ സൂപ്പർ സ്റ്റാർ...

പണ്ടത്തെ ഒരു ട്രെന്‌റ് ആയിരുന്നു, രണ്ട് സിനിമ ഹിറ്റായാല്‍ പേരിനു മുന്നില്‍ സോളാര്‍ സ്റ്റാര്‍, യുറാനസ് സ്റ്റാര്‍ എന്നൊക്കെ വിശേഷണങ്ങള്‍ പതിച്ച് നല്‍കുന്നത്. എംജിആറിനെ പുരൈച്ചി തലൈവര്‍ എന്നും ശിവാജി ഗണേശനെ നടിഗര്‍ തിലകം എന്നും ജമിനി ഗണേശനെ കാതല്‍ മന്നന്‍ എന്നും കമലഹാസനെ ഉലഗനായകന്‍ എന്നും രജനീകാന്തിനെ സൂപ്പര്‍ സ്റ്റാര്‍ എന്നും തമിഴ് ആരാധകര്‍ പേരിട്ട് വിളിച്ചു.

മലയാളവും പിന്നിലായിരുന്നില്ല. പ്രേം നസീര്‍ നമുക്ക് നിത്യഹരിതനായകന്‍ ആയിരുന്നു. മമ്മൂട്ടി മെഗാസ്റ്റാര്‍, മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍, ജഗതി ശ്രീകുമാര്‍ ഹാസ്യസാമ്രാട്ട്, ദിലീപ് ജനപ്രിയനായകന്‍ എന്നിങ്ങനെ വിട്ടുകൊടുത്തിരുന്നില്ല. തമിഴില്‍ മാത്രമല്ല, തെലുങ്കിലും കന്നടയിലുമെല്ലാം വിശേഷണം നിര്‍ബന്ധമാണ്. അവയില്‍ ചിലത് നോക്കാം.

യംഗ് ടൈഗര്‍

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ ടി ആര്‍ യംഗ് ടൈഗര്‍ എന്നാണ് അറിയപ്പെടുന്നത്.യംഗ് റിബല്‍ സ്റ്റാര്‍

ബാഹുബലിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനായ പ്രഭാസ് ആണ് യംഗ് റിബല്‍ സ്റ്റാര്‍


സ്റ്റൈലിഷ് സ്റ്റാര്‍

അല്ലു അര്‍ജുന്‌റെ സിനിമകള്‍ കണ്ടാല്‍ അറിയാം സ്റ്റൈലിഷ് സ്റ്റാര്‍ എന്ന പേര് എങ്ങിനെ വന്നുവെന്ന്


നാച്ചുറല്‍ സ്റ്റാര്‍

വളരെ നാച്ചുറല്‍ അഭിനയം ആയതുകൊണ്ടായിരിക്കും നാനിയ്ക്ക് ഇങ്ങിനെയൊരു പേര്


മെഗാ പവര്‍ സ്റ്റാര്‍

രാം ചരണ്‍ തേജ ആണ് തെലുങ്ക് സിനിമയിലെ മെഗാ പവര്‍ സ്റ്റാര്‍
കിംഗ്

നാഗാര്‍ജുനയാണ് കിംഗ് എന്ന പേര് സ്വന്തമാക്കിയത്മാസ് മഹാരാജ

രവി തേജയാണ് ഈ ഉഗ്രന്‍ പേരിന്‌റെ ഉടമ


റോക്കിംഗ് സ്റ്റാര്‍

എല്ലാ സിനിമകളിലും അടിപിടി ആയതുകൊണ്ടായിരിക്കും മനോജ് കുമാറിന് ആ പേര്

എനര്‍ജറ്റിക് സ്റ്റാര്‍

വല്ലാത്ത എനര്‍ജിയാണ് ഇദ്ദേഹത്തിന്. അതുകൊണ്ട് എനര്‍ജറ്റിക് സ്റ്റാര്‍ എന്ന വിളിക്കുന്നു. തെലുങ്ക് നടന്‍ റാം ആണ് കക്ഷി.
അഭിനയ ചക്രവര്‍ത്തി

കിച്ചാ സുദീപ് എന്ന ഈ കന്നട നടനെ വിളിക്കുന്നത് അഭിനയ ചക്രവര്‍ത്തി എന്നാണ്

റിയല്‍ സ്റ്റാര്‍

കന്നട നടന്‍ ഉപേന്ദ്രയാണ് റിയല്‍ സ്റ്റാര്‍


പവര്‍ സ്റ്റാര്‍

കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാര്‍ ആണ് അവരുടെ പവര്‍ സ്റ്റാര്‍